ഡിക്യൂ വളരെ ചില്‍ഡാണ്, ഭാവിയില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കണമെന്നത് സ്വപ്‌നമാണ്; സാനിയ ഇയ്യപ്പന്‍
Movie Day
ഡിക്യൂ വളരെ ചില്‍ഡാണ്, ഭാവിയില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കണമെന്നത് സ്വപ്‌നമാണ്; സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd August 2021, 7:09 pm

കൊച്ചി: കുറഞ്ഞകാലയളവില്‍ തന്നെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയയാളാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാനോടൊപ്പം സല്യൂട്ട് എന്ന ചിത്രത്തിലും അഭിനയിക്കാനായതിന്റെ ത്രില്ലിലാണ് സാനിയ. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിനോടൊപ്പമുള്ള അഭിനയ ഓര്‍മ്മകള്‍ സാനിയ പങ്കുവെച്ചത്.

‘സല്യൂട്ടില്‍ അഭിനയിക്കാന്‍ ഡിക്യൂ ആണ് വിളിച്ചത്. ഡിക്യൂ വളരെ ചില്‍ഡാണ്. മഹാനായ ഒരു നടന്റെ മകനാണെന്ന ജാഡയൊന്നുമില്ല. വിസ്മയിപ്പിക്കുന്ന നടനും നിര്‍മ്മാതാവുമാണ്.

ലൊക്കേഷനില്‍ എല്ലാവരുമായും അടുത്തിടപഴകുന്നയാളാണ്.  നല്ല വ്യക്തിത്വത്തിനുടമ. അഭിനയിക്കുന്നതിന് മുമ്പ് സംശയങ്ങള്‍ ചോദിക്കാം. ഭാവിയില്‍ ഡിക്യൂവിന്റെ നായികയായി അഭിനയിക്കണമെന്നത് സ്വപ്‌നമാണ്.

അതിന് മുമ്പ് ഒരു സിനിമയില്‍ അഭിനയിക്കുക, റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ ചിത്രത്തിന്റെ ഭാഗമാകുക. എല്ലാം സാധിച്ചു. സല്യൂട്ടില്‍ നല്ലൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്,’ സാനിയ പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ച സാനിയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ലൂസിഫറി’ല്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highights: Saniya Iyyappan About Dulquer Salman