തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. 1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
തൊണ്ണൂറുകളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടിയാണ് സംഗീത. 1978ല്‍ പുറത്തിറങ്ങിയ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
1989ല്‍ എന്‍ രത്തത്തിന്‍ രത്തമേ എന്ന പടത്തിലൂടെ തമിഴിലും എത്തി. അതിനൊപ്പം ചില തെലുങ്ക്, കന്നഡ സിനിമകളിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടി, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.
1998ല്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസന്‍ ചിത്രത്തിലെ അഭിനയത്തിന് സംഗീതക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായ നടി കരിയറില്‍ നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു.
ശേഷം 2023ലാണ് ചാവേര്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ഇപ്പോള്‍ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചാവേര്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് സംഗീത.
‘ഞാന്‍ കരിയറിന്റെ തുടക്കത്തില്‍ തമിഴില്‍ അഞ്ച് വയസുള്ള കുട്ടിയുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് എനിക്ക് 16 വയസായിരുന്നു. ആ കഥാപാത്രം ചെയ്യുന്ന സമയത്ത് അധികമൊന്നും ആലോചിച്ചിരുന്നില്ല.
കാരണം അത്രയും ആലോചിക്കാന്‍ മാത്രമുള്ള മെച്യൂരിറ്റി എനിക്ക് അന്ന് ഇല്ലായിരുന്നു. അന്ന് ഞാന്‍ നല്ല ഇന്നസെന്റായ ആളായിരുന്നു. ഒന്ന് ചിന്തിച്ചാല്‍ ഞാന്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്.
ഞാന്‍ വലിയൊരു ബ്രേക്ക് കഴിഞ്ഞിട്ട് വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നത് 29ഉം 30ഉം വയസൊക്കെയുള്ള ഒരു മകന്റെ അമ്മയായിട്ടാണ്. മലയാള സിനിമയായിരുന്നു അത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ എന്ന സിനിമയായിരുന്നു അത്. അതില്‍ അര്‍ജുന്‍ അശോകന്റെ അമ്മ ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്.
അന്നും എനിക്ക് ഒന്നും തോന്നിയില്ല. ആ സിനിമ ചെയ്യുമ്പോള്‍ ഞാനും അര്‍ജുന്‍ അശോകനും തമ്മില്‍ ചെറിയ പ്രായവ്യത്യാസമേയുള്ളൂ. എങ്കിലും ഞാന്‍ അവന്റെ അമ്മയായി വര്‍ക്ക് ചെയ്തു. എനിക്ക് അതിലൊന്നും കുഴപ്പമില്ല,’ സംഗീത പറയുന്നു.
Content Highlight: Sangita Talks About Chaver Movie