ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായിട്ടാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ സംഗീത് മറ്റുള്ളവരുടെ ഇടയില്‍ ജനപ്രിയനായത്. പിന്നീട് മോഹന്‍ലാലിന്റെ ചിത്രം തുടരുമിലും സംഗീത് ചെറിയ വേഷത്തില്‍ എത്തിയിരുന്നു.
ഇന്നലെ റിലീസായ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിലും അദ്ദേഹം ഒരു പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകകയാണ് സംഗീത്.
‘തുടരുമില്‍ ലാലേട്ടനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് പോയത്. അന്നത്തെ ദിവസം സംസാരിച്ചിട്ടില്ലെന്ന് തന്നെ പറയാം. രണ്ട് മൂന്ന് ദിവസത്തെ ഷൂട്ടിന്റെ ഇടയില്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ സംസാരിച്ചതേ ഉള്ളു. ഒന്ന് പരിചയപ്പെട്ടിട്ടേ ഉള്ളൂ. മറ്റ് കോണ്‍വേര്‍സേഷന്‍ ഒന്നും ഉണ്ടായില്ല. ഞാന്‍ ആദ്യത്തെ ദിവസം വരുമ്പോളും ലാലേട്ടന് ആ ഓറയില്‍ തന്നെയാണ് നില്‍ക്കുന്നത്.
ഷൂട്ടിന്റെ മൂന്നാമത്തെ ദിവസം ഒരു വെഡിങ്ങ് ഡേയുടെ സീക്വന്‍സ് എടുക്കാനുണ്ടായിരുന്നു. അന്ന് ഫുള്‍ ടൈം നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നു. അവിടം തുടങ്ങി ഐസ് ബ്രേക്ക് ഉണ്ടായത് എനിക്കാണ് ലാലേട്ടനല്ല. ലാലേട്ടന്‍ ആദ്യം തുടങ്ങിയേ നമ്മളെ കംഫര്‍ട്ടബളാക്കി തന്നെയാണ് മുന്നോട്ട് പോയത്. നമ്മള്‍ക്കാണ് ഈ പേടിയും സംഭവങ്ങളുമൊക്കെ ഉണ്ടായിരുന്നത്.
മൂന്നാമത്തെ ദിവസം തുടങ്ങി ഞങ്ങള്‍ അവിടെ നിന്ന് തമാശ പറയാനും സംസാരിക്കാനുമൊക്കെ തുടങ്ങി. ഒരു മണിക്കൂറില്‍ തന്നെ എനിക്ക് ഭയങ്കരമായിട്ട് ആ ഷിഫ്റ്റ് മനസിലായി. അപ്പോള്‍ എനിക്ക് മനസിലായി ഇതാണ് നമ്മള്‍ കേട്ടിട്ടുള്ള മോഹന്‍ലാല്‍ എന്ന്,’ സംഗീത് പ്രതാപ് പറയുന്നു.
Content Highlight: Sangeeth Pratap talks about the time he spent more company with Mohanlal