ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസില്‍ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
പടക്കളത്തിലെ സന്ദീപിന്റെ പ്രകടനം സിനിമയുടെ ഒ.ടി.ടി റിലീസിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. നസ്‌ലെനെ കുറിച്ചും സന്ദീപിനെ കുറിച്ചുമുള്ള അനാവശ്യ താരതമ്യപ്പെടുത്തലുകള്‍ ഇപ്പോള്‍ സോഷ്യമീഡിയില്‍ കാണുന്നുണ്ട്. താനും നസ്‌ലെനും പരസ്പ്പരം ട്രോളുകള്‍ ഷെയര്‍ ചെയ്യാറുണ്ടെന്ന് സന്ദീപ് പറയുന്നു.
തങ്ങള്‍ ട്രോളുകളെ പറ്റി സംസാരിക്കാറുണ്ടെന്നും തങ്ങള്‍ക്ക് ബോക്‌സിങ്ങിന്റ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. നസ്‌ലെന്‍ ഒരു പോപ്പുലര്‍ സ്റ്റാറാണെന്നും അദ്ദേഹം വര്‍ഷങ്ങളായി ഇവിടെ നില്‍ക്കുന്നയാളാണെന്നും താന്‍ ഇപ്പോള്‍ സിനിമയിലേക്ക് വന്നിട്ടേ ഉള്ളുവെന്നും സന്ദീപ് പറഞ്ഞു. ഒരാള്‍ പോപ്പുലറായ ശേഷം പുതുമുഖങ്ങള്‍ വരുമ്പോഴുള്ള താരതമ്യപ്പെടുത്തല്‍ എല്ലാ മേഖലയിലും ഉള്ളതാണെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.
‘ഞങ്ങള്‍ ട്രോളുകളെ പറ്റി സംസാരിക്കാറുണ്ട്. അങ്ങോട്ടും ഇങ്ങോട്ടുമെക്കെ അയക്കാറുണ്ട്. നമുക്ക് ബോക്‌സിങ് ഗ്രൂപ്പുണ്ട്. ബോക്‌സിങ് ഗ്രൂപ്പില്‍ ഈ ട്രോളുകളൊക്കെ ആരെങ്കിലും എടുത്തിടും. മലയാള സിനിമയില്‍ പുതിയ നായകന്‍ കൂടി എന്നൊക്കെ പറയുമ്പോള്‍, നസ്‌ലെന്‍ മറ്റേ തേങ്ങ ഉടക്കുന്ന സ്റ്റിക്കറൊക്കെ അയക്കും.
നസ്‌ലെന്‍ ഒരുപാട് പോപ്പുലര്‍ സ്റ്റാറാണ്. അവന്‍ വര്‍ഷങ്ങളായിട്ട് ഇവിടെ നില്‍ക്കുന്നതാണ്. ഞാന്‍ ഇപ്പോള്‍ വന്നതെ ഉള്ളു. അങ്ങനെ അവന്‍ പോപ്പുലറായി നില്‍ക്കുമ്പോള്‍, പുതിയൊരാള്‍ വന്നാല്‍ നാച്ചുറലി ഒരു താരതമ്യപ്പെടുത്തല്‍ ഏതൊരു മേഖലയിലും വരും,’സന്ദീപ് പ്രദീപ് പറയുന്നു.
Content Highlight: Sandeep says that he and Naslen often share trolls with each other.