മനു സ്വരാജ് രചനയും സംവിധാനവും നിര്‍വഹിച്ച് ഈയിടെ പുറത്തിറങ്ങിയ മലയാളം ഫാന്റസി കോമഡി ചിത്രമാണ് പടക്കളം. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം സന്ദീപ് പ്രദീപ് ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.
മനു സ്വരാജ് രചനയും സംവിധാനവും നിര്‍വഹിച്ച് ഈയിടെ പുറത്തിറങ്ങിയ മലയാളം ഫാന്റസി കോമഡി ചിത്രമാണ് പടക്കളം. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം സന്ദീപ് പ്രദീപ് ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.
2019ല്‍ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച സന്ദീപ് അന്താക്ഷരി, ഫാലിമി, ആലപ്പുഴ ജിംഖാന എന്നിവയ്ക്ക് ശേഷമാണ് പടക്കളത്തില്‍ നായകനായി എത്തുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് എങ്ങനെയെങ്കിലും നായകന്‍ ആകണമെന്നായിരുന്നു ആഗ്രഹമെന്ന് പറയുകയാണ് സന്ദീപ് പ്രദീപ്.
‘സത്യം പറഞ്ഞാല്‍ എനിക്ക് എങ്ങനെയെങ്കിലും നായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. ലാര്‍ജര്‍ ദെന്‍ ലൈഫ് സിനിമകളോടായിരുന്നു ഇഷ്ടം. വിജയ് ചെയ്യുന്ന പോലെത്തെ സ്വാഗുകളൊക്കെ ഇഷ്ടമായിരുന്നു.
സൂര്യയുടെ അയന്‍ സിനിമയില്‍ ഒരു പാട്ടുണ്ട്, പല പലക്കുര എന്ന പാട്ട്. അതില്‍ സൂര്യ പല കഥാപാത്രങ്ങളായി വരുന്നുണ്ട്. അതെന്നെ വല്ലാതെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുള്ള പാട്ടാണ്. എനിക്ക് എപ്പോഴെങ്കിലും അങ്ങനെയൊരു നായക ലെവലിലേക്ക് എത്തണമെന്നായിരുന്നു.
കുറച്ച് സ്വഗൊക്കെയുള്ള, ചവിട്ടി വന്ന് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു (ചിരി). നല്ല ഇന്‍ട്രോയൊക്കെയുള്ള ഒരു സിനിമ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട് എന്നതാണ് സത്യം.
എപ്പോഴെങ്കിലും അതിലേക്ക് എത്തണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ അത് എന്നത്തേക്ക് ആകുമെന്ന് ആലോചിച്ചിട്ടില്ല. പതിയെ ആ ആഗ്രഹത്തിലേക്ക് എത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പടക്കളം സംഭവിക്കുന്നത്.
സെക്കന്റ് ഹാഫില്‍ ഇങ്ങനെയൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അതില്‍ വീണു. ഒരു നടനെ സംബന്ധിച്ച് രണ്ട് തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാകുക എന്നത് വലിയ കാര്യമല്ലേ. പലര്‍ക്കും അതൊരു ഡ്രീം പ്രൊജക്ടാവും,’ സന്ദീപ് പ്രദീപ് പറയുന്നു.
Content Highlight: Sandeep Pradeep Talks About His Dream In Cinema