'മുടി മുറിക്കുന്ന ആത്മാക്കള്‍'; മറുപടിയുമായി സനല്‍ ഇടമറുക്
Daily News
'മുടി മുറിക്കുന്ന ആത്മാക്കള്‍'; മറുപടിയുമായി സനല്‍ ഇടമറുക്
ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2017, 7:39 pm

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പൊടുന്നനെ മുടി മുറിച്ചു മാറ്റപ്പെടുന്ന വാര്‍ത്ത മാസ് ഹിസ്റ്റീരിയയാണെന്ന് സനല്‍ ഇടമറുക്. മനുഷ്യര്‍ക്കുള്ളിലെ ആന്തരിക ഭയത്തിന്റെ പരിണിത ഫലമായാണ് പ്രേതമെന്നും മറ്റും വിളിച്ച് വാര്‍ത്തയാകുന്നതെന്നും സനല്‍ പറയുന്നു.

എന്നാല്‍ ക്ഷുദ്രശക്തികളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഇതിനു പിന്നിലെ “ദുരാത്മാവിനെ” കണ്ടെത്താന്‍ ഗ്രാമവാസികള്‍ രാത്രികാലങ്ങളില്‍ ആയുധവുമായി കാവലിരുന്നെന്നും പൂജാ കര്‍മ്മങ്ങള്‍ ചെയ്യാന്‍ തുടങ്ങിയെന്നും ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനു പിന്നാലെയാണ് പ്രശസ്ത യുക്തിചിന്തകനായ സനല്‍ ഇടമറുക് ഇത് മാനസിക സംഘര്‍ഷങ്ങളുടെ ഫലമായി ആളുകള്‍ ചിന്തിച്ചുകൂട്ടുന്ന വ്യാഖ്യാനം മാത്രമാണെന്ന വാദവുമായെത്തിയത. ഹിന്ദി ചാനലിലെ ചര്‍ച്ചക്കിടെയിലെ സനലിന്റെ പ്രതികരണം ഏറെ ജനശ്രദ്ധ നേടുന്നുണ്ട്


Also Read: വ്യാജസ്റ്റിങ് ഓപ്പറേഷന്‍ നടത്തിയും പ്രകോപിപ്പിച്ചുമാണ് റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്തകള്‍ നിര്‍മിക്കുന്നത്; ഗുരുതര ആരോപണവുമായി കൂടംകുളം സമരനായകന്‍


അതേസമയം ഗ്രാമവാസികളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായ കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്ത അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് ശ്രമിക്കുന്നത്.

” ആക്രമിക്കപ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ല. അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ഗ്രാമവാസികളോട് പറഞ്ഞിട്ടുണ്ട്. ആക്രമിക്കപ്പെട്ട സ്ഥലത്തും ആക്രമിക്കപ്പെട്ടവരുടെ മെഡിക്കള്‍ റിപ്പോര്‍ട്ടിലും അസ്വാഭാവികതയായി ഒന്നുമില്ല.” പൊലീസ് പറയുന്നു.

വീഡിയോ കാണാം: