എഡിറ്റര്‍
എഡിറ്റര്‍
വ്യാജസ്റ്റിങ് ഓപ്പറേഷന്‍ നടത്തിയും പ്രകോപിപ്പിച്ചുമാണ് റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്തകള്‍ നിര്‍മിക്കുന്നത്; ഗുരുതര ആരോപണവുമായി കൂടംകുളം സമരനായകന്‍
എഡിറ്റര്‍
Thursday 3rd August 2017 6:05pm

 

കോഴിക്കോട്: വ്യാജസ്റ്റിങ് ഓപ്പറേഷനുകള്‍ നടത്തിയും പ്രകോപിപ്പിച്ചുമാണ് റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്തകള്‍ നിര്‍മിച്ച് നല്‍കാറെന്ന് ഗുരുതര ആരോപണവുമായി കൂടംകുളം സമരനായകന്‍ എസ്.പി ഉദയകുമാര്‍. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം മുന്‍ നിര്‍ത്തി ഉദയകൂമാര്‍ റിപ്ലബിക്കിന്റെ രീതികള്‍ തുറന്ന് കാട്ടിയത്.

താന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നും അതിനായി വിദേശഫണ്ട് ശേഖരിക്കുന്നു എന്നും വരുത്തിതീര്‍ക്കാനായിരുന്നു റിപ്പബ്ലിക്കിന്റെയും ചാനല്‍ തലവന്‍ അര്‍ണാബിന്റെയും തീരുമാനം. അതിനായി ഈ കഴിഞ്ഞ ഏപ്രില്‍ എട്ടാം തിയ്യതി ഡെസറ്റേഷന്റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് കൊണ്ട് രണ്ടു പേര്‍ തന്നെ കാണാന്‍ വന്നു. പേര് പോലും മാറ്റി പറഞ്ഞ അവര്‍ കൂടുതല്‍ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു.

അവിടെ വെച്ച് ബ്രട്ടീഷുകാരനായ അവരുടെ പ്രൊഫസ്സര്‍ക്ക് കൂടംകുളം സമരത്തെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു എന്നാല്‍ ഞങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കാറില്ലെന്നും ഞാന്‍ അറിയിച്ചു. തുടര്‍ന്ന് പണം സ്വീകരിക്കാന്‍ എന്താണ് മാര്‍ഗമെന്നും പാര്‍ട്ടി അക്കൗണ്ട് ഏതാണെന്നും അവര്‍ ആരാഞ്ഞു. എന്നാല്‍ അതില്‍ കൂടിയും ഫണ്ട് സ്വീകരിക്കാന്‍ കഴിയില്ലെന്നും പറഞിരുന്നു. എന്നാല്‍ ഇവരുടെ ഇന്ത്യയിലെ രക്ഷിതാക്കള്‍ക്ക് സംഭാവന തരാന്‍ കഴിയുമെന്നും പക്ഷേ അതിന് കൃത്യമായ രസീത് വാങ്ങണമെന്നും അറിയിച്ചു. അദ്ദേഹം പറയുന്നു


Also Read ഒരു ഭരണാധികാരി അങ്ങനെ പറയരുതായിരുന്നു; കടക്ക് പുറത്ത് വിവാദത്തില്‍ മലക്കം മറിഞ്ഞ് കാനം


പക്ഷേ പിന്നീട് ജൂണ്‍ 20 ന് സ്റ്റിങ് ഓപ്പറേഷന്‍ എന്ന പേരില്‍ കൂടംകുളം സമരത്തിന് ഫണ്ട് നല്‍കുന്നത് വിദേശ ചര്‍ച്ചാണെന്ന് വാര്‍ത്ത്. ആ ചര്‍ച്ചയില്‍ ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കി എന്നാല്‍ വളരെ മോശം രീതിയിലാണ് അര്‍ണാബ് പ്രതികരിച്ചത്. കൂടാതെ എന്റെ വീട്ടില്‍ കടന്ന് കയറി എണ്‍പത് കഴിഞ്ഞ മാതാപിതാക്കളെയും ഭാര്യയെയും മകനെയും അപമാനിച്ചു. മണിക്കൂറുകളോളം അവരുടെ നിയന്ത്രണത്തിലായിരുന്നു എന്റെ വീട് തുടര്‍ന്ന് സമീപത്തുള്ള കടകളിലും മറ്റും അപവാദ പ്രചരണവും നടത്തി. അദ്ദേഹം തുടരുന്നു.

പിറ്റേദിവസവും വീട്ടില്‍ അതികമിച്ച് കയറാന്‍ അവര്‍ ശ്രമിച്ചു. പിതാവ് ഇത് ചോദ്യം ചെയ്തതോടെ അസഭ്യം പറഞ്ഞു എന്ന രീതിയിലായി വാര്‍ത്ത്. തുടര്‍ച്ചായായ മൂന്ന് ദിവസം അര്‍ണാബ് അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചു. ജനാധിപത്യത്തിന് തീര്‍ത്തും അസ്വീകാര്യമായ മാധ്യമ പ്രവര്‍ത്തനമാണ് അയാളുടെതെന്ന് ഉദയകുമാര്‍ പറയുന്നു.

ഞാന്‍ സ്വതന്ത്ര തമിഴ് രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് അര്‍ണാബിന്റെ പുതിയ ആരോപണം. അര്‍ണാബിന്റെ മാധ്യമപ്രവര്‍ത്തന രീതിയെ മുമ്പും നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് അര്‍ണാബിന്റെ മാധ്യമപ്രവര്‍ത്തനമെന്ന് മുമ്പ് ശശി തരൂര്‍ എം.പി വിമര്‍ശിച്ചിരുന്നു.

Advertisement