പഴശ്ശിരാജയിലെ നായിക വേഷം ചെയ്യാതിരിക്കാന്‍ കാരണമിതാണ്: സംയുക്ത വര്‍മ്മ
Entertainment news
പഴശ്ശിരാജയിലെ നായിക വേഷം ചെയ്യാതിരിക്കാന്‍ കാരണമിതാണ്: സംയുക്ത വര്‍മ്മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd June 2022, 8:02 pm

മറക്കാനാകാത്ത നായിക വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന താരത്തിന്റെ തിരിച്ചു വരവിനായി മലയാളികള്‍ കാത്തിരിക്കുകയാണ്.

2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് സംയുക്ത വര്‍മയെയായിരുന്നു പക്ഷെ ആ റോള്‍ അന്ന് സംയുക്ത നിരസിച്ചു. ആ റോള്‍ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഏറെ നാളുകള്‍ക്ക് ശേഷം ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്.

‘അന്ന് മകന്‍ വളരെ ചെറുതായിരുന്നു, ആ സമയത്ത് ഞാന്‍ എന്റെ മദര്‍ഹുഡ് ആസ്വദിക്കുകയായിരുന്നു. അന്നങ്ങനെ അഭിനയിക്കാന്‍ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോള്‍ ചെയ്യാതെ ഇരുന്നത്’; സംയുക്ത പറയുന്നു.

സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോഴും സജീവമാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുമുണ്ട്. സ്‌ക്രിപ്റ്റുകളും സജഷനുകളുമൊക്കെ വരാറുണ്ടെന്നും, പക്ഷേ സീരിയസ് ആയിട്ടൊന്നും ആലോചിച്ചിട്ടില്ലന്നുമാണ് സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റിയുള്ള ചോദ്യത്തിന് സംയുക്ത മറുപടി പറഞ്ഞത്.

Content Highlight : Samyutha varma says that why she denied the role in pazhashiraja movie