അന്യോന്യം പ്രകോപിപ്പിക്കാറില്ല; പരസ്പര വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്; ദാമ്പത്യത്തെ കുറിച്ച് സംയുക്താ വര്‍മ
Movie Day
അന്യോന്യം പ്രകോപിപ്പിക്കാറില്ല; പരസ്പര വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്; ദാമ്പത്യത്തെ കുറിച്ച് സംയുക്താ വര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2017, 1:42 pm

മലയാള സിനിമയിലെ ഏവരുടേയും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്തയും. വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞെങ്കിലും നൃത്തത്തിലും പരസ്യങ്ങളിലും സജീവമാണ്സംയുക്ത.

പരാതിയോ പരിഭവമോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെ മുന്നോട്ട് പോകുന്നതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയമെന്ന് സംയുക്ത വര്‍മ പറയുന്നു.

പല തിരക്കുകള്‍ക്കിടയിലും വിവാഹ തിയതി പോലും അദ്ദേഹം മറന്നുപോകും. എന്നാല്‍ അതിന്റ പേരില്‍ പരാതി പറയാനോ പരിഭവിക്കാനോ താന്‍ പോയിട്ടില്ലെന്നും സംയുക്ത പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

പരസ്പരം കുറ്റപ്പെടുത്താതെ കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോകാനാണ് ഇഷ്ടം. ഞങ്ങള്‍ രണ്ടുപേരും അങ്ങനെയാണ്. സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ബിജുവിന് അറിയാം. അക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ പറയുമെങ്കിലും ഉപദേശത്തിന്റെ ആവശ്യമില്ലെന്നും സംയുക്ത പറയുന്നു.


Dont Miss വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച നാല് അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍ 


സിനിമയോടും ജീവിതത്തോടും സത്യസന്ധത പുലര്‍ത്തുന്ന ആളാണ് അദ്ദേഹം. ആ സത്യസന്ധത തന്നെയാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ചെയ്യുന്ന കഥാപാത്രത്തോട് പോലും വലിയ ആത്മാര്‍ത്ഥത പുലര്‍ത്തും.

ബിജുവിന്റെ സിനിമകളെ വളരെ ക്രിട്ടിക്കലായി വിലയിരുത്താറുണ്ട്. ബിജുമേനോന്‍ എന്ന നടന്റെ കരിയറില്‍ അടുത്ത കാലത്ത് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്നും സംയുക്ത പറയുന്നു.

ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും തങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെന്നും സംയുക്ത പറയുന്നു.