ധനുഷ് ചിത്രത്തിന്റെ സെറ്റില് നിന്നും ഇറങ്ങിപ്പോയോ? മറുപടിയുമായി സംയുക്ത മേനോന്‍
Film News
ധനുഷ് ചിത്രത്തിന്റെ സെറ്റില് നിന്നും ഇറങ്ങിപ്പോയോ? മറുപടിയുമായി സംയുക്ത മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 10:22 am

തെന്നിന്ത്യയിലെ തിരക്കേറിയ താരമായിരിക്കുകയാണ് സംയുക്ത മേനോന്‍ ഇപ്പോള്‍. മലയാളം ചിത്രങ്ങള്‍ക്ക് പുറമേ കൈ നിറയെ അന്യഭാഷാ ചിത്രങ്ങളും താരത്തിന് ഇപ്പോഴുണ്ട്. ഇതിലൊന്ന് ധനുഷ് നായകനാവുന്ന വാത്തിയാണ്.

ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംയുക്ത സെറ്റില്‍ നിന്നും ഇറങ്ങി പോയെന്ന് ചില റൂമറുകള്‍ ഇടക്ക് പ്രചരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത.

‘എന്നെ പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്. എന്നാല്‍ വലിയ തോതില്‍ വൈറലായി. ഇത്രയും നാളത്തെ പ്രൊഷണല്‍ ജീവിതത്തിനൊപ്പം തന്നെ എന്റെ വ്യക്തിപരമായ ജീവിതവും വളര്‍ന്നു. ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു. അഭിമുഖങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നതിന് ശേഷം വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങി.

മനസ് തുറന്ന് സംസാരിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. അതിനു ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചോര്‍ത്താണ്. ഇതിന് ഉത്തമ ഉദാഹരണമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് തിരിച്ചടി നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്താണോ അതിനെ ആളുകള്‍ സ്‌നേഹിക്കുന്നു,’ സംയുക്ത പറഞ്ഞു.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന വാത്തിയില്‍ ഒരു കോളേജ് അധ്യാപകനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത്.

ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ‘വാത്തി’. തമിഴിലും ഒരുങ്ങുന്ന ധനുഷ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.

Content Highlight: Samyukta Menon  reply for the rumour that she leave the set of the film vathy