ഷാഫിയുടെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചോക്ലേറ്റ്. സേതു, സച്ചി എന്നിവര്‍ ഒരുമിച്ചാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, റോമ അസ്രാണി , സംവൃത സുനില്‍, രമ്യ നബീശന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ഷാഫിയുടെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചോക്ലേറ്റ്. സേതു, സച്ചി എന്നിവര്‍ ഒരുമിച്ചാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, റോമ അസ്രാണി , സംവൃത സുനില്‍, രമ്യ നബീശന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ചോക്ലേറ്റ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ സംവൃത സുനില്‍. ചോക്ലേറ്റ് സിനിമ ശരിക്കുമൊരു ഫെസ്റ്റിവല്‍ പോലെയായിരുന്നുവെന്നും വളരെ എന്‍ജോയ് ചെയ്ത സിനിമയാണ് അതെന്നും സംവൃത പറയുന്നു. തങ്ങള്‍ എല്ലാ ദിവസവും കോളേജില്‍ തന്നെയായിരുന്നുവെന്നും ഒരു ഷോട്ടിന് അവിടെ സീരിയസായി ഇരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ പല തമാശകളും ഇന്നത്തെ കാലത്ത് ഉചിതമല്ലെന്ന് തോന്നിയിട്ടുണ്ടെന്നും അന്ന് വളരെ ഫണ്‍ ആയിരുന്നുവെന്നും ആരും അതിനെ പറ്റിയൊന്നും ചിന്തിച്ചിട്ടില്ലെന്നും സംവൃത പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ ചോക്ലേറ്റ് ഒരു ഫെസ്റ്റിവല്‍ ആയിരുന്നു. നിങ്ങള്‍ സിനിമയില്‍ കാണുന്നത് പോലെ തന്നെ നമ്മള്‍ അത്രയും ദിവസം കോളേജിലാണ്. നമ്മള്‍ എല്ലാ ദിവസവും കോളജില്‍ പോകുന്നത് പോലെ പോകും. എല്ലാവരും അവിടെ ഒന്നിച്ച് കൂടും. തമാശ പറയും കളിക്കും. അവിടെ ഒരു ഷോട്ടിന് സീരിയസായി ഇരിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം എന്നും ഫണ്‍ ആയിരുന്നു. ഒരു സിനിമ ചെയ്യുകയാണ് എന്നുള്ളതിന്റെ ഒരു സ്ട്രസും ഉണ്ടായിരുന്നില്ല.
അത്തരത്തിലുള്ള ഫ്രണ്ട്‌സ് ഗ്രൂപ്പ് ഒന്നിക്കുന്ന സിനിമയിലാണ് നമ്മള്‍ വര്‍ക്ക് എന്‍ജോയ് ചെയ്യുക. ഇപ്പോള്‍ ഇരുന്ന് ആലോചിക്കുമ്പോള്‍ അന്നത്തെ ചില തമാശകള്‍ ഉചിതമല്ലെന്ന് തോന്നാം. അതിലെ എന്തെങ്കിലും കാര്യങ്ങള്‍ ഇപ്പോള്‍ ശരിയല്ലെന്ന് തോന്നാം. പക്ഷേ അന്നതൊക്കെ ഫണ്ണായിരുന്നു. ആരും കൂടുതല്‍ ചിന്തിച്ചിരുന്നില്ല,’സംവൃത സുനില്‍ പറയുന്നു പറയുന്നു.
Content Highlight: Samvrutha Sunil about Chocolate movie