മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായിക ആവാന്‍ സംവൃതക്ക് എളുപ്പം സാധിച്ചു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. 2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായിക ആവാന്‍ സംവൃതക്ക് എളുപ്പം സാധിച്ചു.
എപ്പോഴും തിരിച്ചു പോയി കാണാന്‍ ആഗ്രഹിക്കുന്ന സ്വന്തം കഥാപാത്രം ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി. ഓരോ സിനിമയും ഇറങ്ങിയ സമയത്ത് കണ്ടതല്ലാതെ പിന്നീട് ഒരു സിനിമയും റീവിസിറ്റ് ചെയ്തിട്ടില്ലെന്നാണ് സംവൃത പറയുന്നത്.
തന്റെ സിനിമകള്‍ തന്നെ വീണ്ടും കാണുമ്പോള്‍ ചമ്മലാണെന്നും എങ്കിലും ഒരു സിനിമയെന്ന നിലയില്‍ അയാളും ഞാനും തമ്മില്‍ ചിലപ്പോള്‍ തനിക്ക് ഒന്നുകൂടെ കാണാന്‍ പറ്റുമെന്നും സംവൃത സുനില്‍ പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ അങ്ങനെ എന്റെ ഒരു സിനിമയും വീണ്ടും തിരിച്ചു പോയി കണ്ടിട്ടില്ല. അന്ന് പടം ഇറങ്ങുന്ന സമയത്ത് അതൊക്കെ കണ്ടിരുന്നു. അതല്ലാതെ അതിന് ശേഷം ഇതുവരെ ഒരു സിനിമയും റീവിസിറ്റ് ചെയ്തിട്ടില്ല. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.
എനിക്ക് എന്റെ സിനിമകള്‍ തന്നെ വീണ്ടും കാണുമ്പോള്‍ ചമ്മലാണ്. പക്ഷെ ഒരു സിനിമ എന്ന നിലയില്‍ അയാളും ഞാനും തമ്മില്‍ എന്ന പടം എനിക്ക് ഒന്നുകൂടെ കാണാന്‍ പറ്റും,’ സംവൃത സുനില്‍ പറയുന്നു.
2012ലായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന സിനിമ പുറത്തിറങ്ങിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു നായകന്‍. അയാളും ഞാനും തമ്മില്‍ സിനിമക്ക് ശേഷം വിവാഹം കഴിച്ച സംവൃത സുനില്‍ പങ്കാളിക്കൊപ്പം യു.എസിലേക്ക് താമസം മാറുകയും ചെയ്തു.
അതോടെ സംവൃതയുടെ കരിയറില്‍ വലിയൊരു ബ്രേക്ക് വന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായിക നായകന്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയും സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെയുമാണ് തിരിച്ചുവരവ് നടത്തിയത്.
Content Highlight: Samvritha Sunil Talks About Ayalum Njaanum Thammil Movie