ചില നടന്‍മാര്‍ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ വേണമെന്ന് പറയും, മമ്മൂക്കയ്ക്ക് വേണ്ടി പരമാവധി ഡള്‍ ആയവയാണ് കൊടുക്കാറുള്ളത്; സമീറ സനീഷ്
Entertainment
ചില നടന്‍മാര്‍ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ വേണമെന്ന് പറയും, മമ്മൂക്കയ്ക്ക് വേണ്ടി പരമാവധി ഡള്‍ ആയവയാണ് കൊടുക്കാറുള്ളത്; സമീറ സനീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st March 2021, 4:43 pm

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമാ മേഖലയിലെ വസ്ത്രാലങ്കാര മേഖലയില്‍ പേരെടുത്ത വ്യക്തിയാണ് സമീറ സനീഷ്. വസ്ത്രാലങ്കാരത്തിന് നിരവധി പുരസ്‌കാരങ്ങളും സമീറയെത്തേടിയെത്തിയിട്ടുണ്ട്.

മമ്മൂട്ടിക്ക് വസ്ത്രങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മഹിളാരത്‌നത്തില്‍ സമീറ. എത്ര മോശം ഡ്രസ്സ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്പന്നനായ വ്യക്തിയുടെ വസ്ത്രങ്ങള്‍ പോലെ തോന്നിക്കുമെന്ന് സമീറ പറയുന്നു.

അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്യുമ്പോള്‍ പരമാവധി ഡള്‍ ആക്കിയിട്ടാണ് മമ്മൂക്കക്ക് വസ്ത്രങ്ങള്‍ കൊടുക്കാറുള്ളതെന്നും സമീറ പറഞ്ഞു.

‘വളരെ സോഫ്റ്റ് ആയിട്ടുള്ള മെറ്റീരിയല്‍ ആണ് മമ്മൂക്കയ്ക്ക് പൊതുവേ ഇഷ്ടം. ബെസ്റ്റ് ആക്ടര്‍ ചെയ്യുന്ന സമയത്ത് എല്ലാം കട്ടി കൂടിയ ഡ്രസ്സുകള്‍ ആയിരുന്നു. അന്ന് മമ്മൂക്കയ്ക്ക് സോഫ്റ്റ് ആണ് ഇഷ്ടം എന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് മീറ്ററിന് 60 രൂപ വിലവരുന്ന തുണിയില്‍ വരെ മമ്മൂക്കയ്ക്ക് ഷര്‍ട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്,’ സമീറ പറയുന്നു.

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രമേ മമ്മൂക്ക ധരിക്കാറുള്ളൂ എന്നാണ് താന്‍ കേട്ടിരുന്നതെങ്കിലും അങ്ങനെയൊരു പിടിവാശിയുമില്ലാത്ത ആളാണ് അദ്ദേഹമെന്നും സമീറ പറഞ്ഞു. മറ്റ് പല നടന്‍മാരും ബ്രാന്‍ഡുകള്‍ വേണമെന്ന് പ്രത്യേകം പറയാറുണ്ടെന്നും സമീറ സനീഷ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sameera Saneesh says about mammootty