സുപ്രഭാതത്തിൽ എൽ.ഡി.എഫിന്റെ പരസ്യം; തെരുവിലിട്ട് കത്തിച്ച് പ്രതിഷേധം
Kerala News
സുപ്രഭാതത്തിൽ എൽ.ഡി.എഫിന്റെ പരസ്യം; തെരുവിലിട്ട് കത്തിച്ച് പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2024, 2:02 pm

മലപ്പുറം: സമസ്ത മുഖപത്രമായ സുപ്രഭാതം പത്രം തെരുവിലിട്ട് കത്തിച്ചതായി റിപ്പോര്‍ട്ട്. പത്രം കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തുവരുന്നത്. തിരൂരങ്ങാടി കൊടിഞ്ഞിയിലാണ് സംഭവം.

പ്രതിഷേധാര്‍ഹമായാണ് പത്രം കത്തിക്കുന്നതെന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ് ഇത് ചെയ്യുന്നതെന്നും പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. ഇടതു മുന്നണിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് പത്രം കത്തിച്ചതെന്നാണ് ആരോപണം.

സംഭവത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വെച്ചതിനാണ് പത്രം കത്തിച്ചതെന്നും കെ.എസ്. ഹംസ പറഞ്ഞു.

എന്നാല്‍ സുപ്രഭാതം പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് പ്രതികരിച്ചു.

Content Highlight: Samasta’s newspaper Suprabhatam was reportedly burnt on the street