ഞാൻ നോക്കിയപ്പോൾ ഒരു പയ്യൻ മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു; അതാ മഹാനടൻ്റെ മകനായിരുന്നു: സാജു നവോദയ
Entertainment
ഞാൻ നോക്കിയപ്പോൾ ഒരു പയ്യൻ മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു; അതാ മഹാനടൻ്റെ മകനായിരുന്നു: സാജു നവോദയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 8:09 am

ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി. ചിത്രത്തിൽ ദിലീപ്, ഹരീഷ് പേരടി, രചന നാരായണൻകുട്ടി, സുരാജ് വെഞ്ഞാറമൂട്, സാജു നവോദയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിൽ അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചത് പ്രണവ് മോഹൻലാൽ ആയിരുന്നു.

ലൈഫ് ഓഫ് ജോസൂട്ടി സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ തനിക്കൊരു കാര്യം കണ്ട് സന്തോഷം തോന്നിയെന്നും അത് പ്രണവിനെ കണ്ടിട്ടാണെന്നും സാജു നവോദയ പറയുന്നു.

അവിടെ ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടെന്നും അത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രണവ് ആ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും അതാണ് മനുഷ്യന്‍ എന്നും സാജു പറയുന്നു. അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നു പ്രണവിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സാജു നവോദയ.

ലൈഫ് ഓഫ് ജോസൂട്ടി ചെയ്യുമ്പോള്‍ എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് വേറൊരു കാഴ്ച കണ്ടിട്ടാണ്. ഞാന്‍ അവിടെ ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു പയ്യന്‍ മരത്തിന്റെ വേരില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. പിറ്റേ ദിവസവും അയാളെ കണ്ടപ്പോള്‍ ഞാന്‍ ആരാ എന്ന് ഒരാളോ് ചോദിച്ചു. അത് പ്രണവ് മോഹന്‍ലാലാണ്. ലാലേട്ടന്റെ മോന്‍ ആണ് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ അവിടെ തട്ടിവിളിച്ചിട്ട് പറഞ്ഞു ഇവിടെ വന്നിരുന്ന് കഴിക്കാന്‍ പറഞ്ഞു.

‘ഇല്ല ചേട്ടാ… ഞാന്‍ ഇവിടെ ഇരുന്ന് കഴിച്ചോളാം’ എന്ന് പറഞ്ഞ് അവിടെ ഇരുന്ന് കഴിച്ചു. ആ പടത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഒന്ന് ആലോചിച്ച് നോക്കിക്കേ. ഭയങ്കര വിനയം ആണ്. അത് ആ പടം ചെയ്യുന്നത് വരെ ഉണ്ടായിരുന്നു. അതാണ് യഥാര്‍ത്ഥ മനുഷ്യന്‍, മനസ് എന്നൊക്കെ പറഞ്ഞാല്‍ അതാണ്. അങ്ങനെ അധികം സംസാരിക്കുകയൊന്നുമില്ല, എന്നാലും കാണുമ്പോള്‍ ചിരിക്കും. വര്‍ത്താനം പറയും,’ സാജു നവോദയ പറയുന്നു.

Content Highlight: Saju Navodaya Talking about Pranav Mohanlal