മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സായി കുമാർ. 1977ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സായി കുമാർ അഭിനയജീവിതം ആരംഭിക്കുന്നത്. 1989ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെ സായി കുമാറിന് പ്രേക്ഷകശ്രദ്ധ ലഭിക്കുകയും പിന്നീട് മലയാള സിനിമയിൽ സജീവമാകുകയും ചെയ്തു.
പിന്നീട് സ്വഭാവ നടനായും വില്ലനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2007ൽ റിലീസായ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായി കുമാർ സ്വന്തമാക്കി. ഇപ്പോൾ കലാഭവൻ മണിയെക്കുറിച്ച് സംസാരിക്കുകയാണ് സായി കുമാർ.
താനുമായിട്ട് കലാഭവന്‍ മണി നല്ല അടുപ്പമായിരുന്നെന്നും ബിന്ദു പണിക്കരുമായിട്ടും നല്ല അടുപ്പമായിരുന്നെന്നും സായി കുമാര്‍ പറയുന്നു. എന്നാല്‍ താനും ബിന്ദുവുമായുള്ള കല്ല്യാണത്തിന് ശേഷം മണി ബിന്ദുവിന്റെ അടുത്ത് മിണ്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതെന്ത് പറ്റിയതാണെന്ന് ഇപ്പോഴും താന്‍ ചിന്തിക്കാറുണ്ടെന്നും എന്താണ് തന്നോട് മിണ്ടാത്തതെന്ന് ബിന്ദു ചോദിക്കുമെന്നും സായി കുമാര്‍ പറയുന്നു. ബിന്ദു പോയി മിണ്ടിയാലും മണി കണ്ട ഭാവം നടിക്കാതെ പോകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു അവര്‍.
‘ഞാനുമായിട്ട് നല്ല ബന്ധമായിരുന്നു മണിക്ക്. വളരെ നല്ല ബന്ധമായിരുന്നു. ബിന്ദുവായിട്ടും വളരെ നല്ല അടുപ്പമായിരുന്നു. ഞങ്ങള്‍ തമ്മില്‍ കല്ല്യാണമായതിന് ശേഷം ബിന്ദുവിന്റെ അടുത്ത് മിണ്ടില്ലായിരുന്നു. അതെന്ത് പറ്റിയെന്നാണ് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്. ബിന്ദു എന്റെ അടുത്ത് ചോദിക്കും ‘അതെന്താ മിണ്ടാത്തത്’ എന്ന്. ബിന്ദു പോയി മിണ്ടിയാലും മണി കണ്ട ഭാവം നടിക്കാതെ പോകും,’ സായി കുമാർ പറയുന്നു.
Content Highlight: Saikumar Saying that Kalabhavan Mani didn’t speak to Bindu after our wedding