മണിയറയിലെ അശോകന്‍ എന്ന സിനിമക്ക് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമായിരുന്നു അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്.
മണിയറയിലെ അശോകന്‍ എന്ന സിനിമക്ക് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമായിരുന്നു അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്.
ജെനിത് കാച്ചപ്പിള്ളി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവര്‍ക്ക് പുറമെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ മികച്ച താരനിരയും അഭിലാഷത്തിനായി ഒന്നിച്ചിരുന്നു.
എന്നാല്‍ സിനിമ തിയേറ്ററില്‍ പ്രതീക്ഷിച്ച അത്രയും വിജയം നേടിയിരുന്നില്ല. അതേസമയം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമയെ പ്രശംസിച്ച് കൊണ്ട് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ഇപ്പോള്‍ അഭിലാഷം ഒ.ടി.ടിയില്‍ വന്നതിന് ശേഷം തനിക്ക് വന്ന ഒരു മെസേജിനെ കുറിച്ച് പറയുകയാണ് സൈജു കുറുപ്പ്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘അഭിലാഷം സിനിമക്ക് ശേഷം എന്നെ തെറിവിളിച്ച് കൊണ്ട് ഒരു മെസേജ് വന്നിരുന്നു. ആ വാക്ക് ഇവിടെ പറയുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് കരുതുന്നു. എനിക്ക് സിനിമക്ക് ശേഷം ഒരുപാട് മെസേജുകള്‍ വന്നിരുന്നു.
നമ്മള്‍ മെസേജ് മുഴുവനായി കാണണമെങ്കില്‍ അത് ഓപ്പണ്‍ ചെയ്ത് നോക്കണമല്ലോ. അല്ലെങ്കില്‍ മെസേജിന്റെ തുടക്കം മാത്രമല്ലേ കാണാന്‍ പറ്റുള്ളൂ. അന്ന് ആ മെസേജ് വന്നപ്പോള്‍ ഞാന്‍ കണ്ടത് ‘എടോ പരനാറി’ എന്നാണ്.
ഞാന്‍ പെട്ടെന്ന് എന്തിനാണ് എന്നെ ഇങ്ങനെ തെറി വിളിക്കുന്നത് എന്നാണ് ചിന്തിച്ചത്. അങ്ങനെ ഞാന്‍ ആ മെസേജ് ഓപ്പണ്‍ ചെയ്ത് നോക്കി. ആ ആള്‍ അയച്ച മെസേജ് ‘എടോ പരനാറി, തനിക്ക് കോമഡിയൊക്കെ ചെയ്ത് നടന്നാല്‍ പോരെ. വിഷമം താങ്ങാന്‍ പറ്റുന്നില്ലെന്നേ’ എന്നായിരുന്നു.
അഭിലാഷം കണ്ടതിന് ശേഷം അയക്കുന്നതാണ് അത്. വളരെ രസകരമായ മെസേജായിരുന്നു. എന്നുകരുതി ആള്‍ക്കാര്‍ മൊത്തം എന്നെ തെറിവിളിക്കരുത് കേട്ടോ (ചിരി). ആ മെസേജ് അയാളുടെ ഉള്ളില്‍ നിന്ന് വന്നതാണ്. ഞാന്‍ അതിന് മറുപടിയായി രണ്ട് ഹാര്‍ട്ട് അയച്ചു കൊടുത്തു. അതിന് അദ്ദേഹം ‘എനിക്ക് ആ പടം വളരെ ഇഷ്ടമായി’ എന്നും പറഞ്ഞ് മറുപടിയുമിട്ടു; സൈജു കുറുപ്പ് പറയുന്നു.
Content Highlight: Saiju Kurup Talks About Messages After Abhilasham Movie