ആഭ്യന്തര ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി കേരള താരം സച്ചിൻ ബേബി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കിയാണ് താരം ചരിത്രം കുറിച്ചത്. രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെയുള്ള മത്സരത്തിലാണ് സച്ചിൻ ബേബിയുടെ നേട്ടം.
ഒന്നാം ഇന്നിങ്സിൽ മൂന്ന് ജാർഖണ്ഡ് താരങ്ങളുടെ ക്യാച്ചുകൾ കൈപ്പിടിയിലാക്കിയാണ് സച്ചിൻ ഫീൽഡിങ്ങിൽ തിളങ്ങിയത്. ജാർഖണ്ഡ് നായകൻ വിരാട് സിങ്ങിന്റെ ക്യാച്ച് കൈപ്പിടിയിലാക്കിയാണ് സച്ചിൻ ബേബി ഈ നാഴികക്കല്ലിലേക്ക് നടന്നുകയറിയത്.
Sachin Baby reaches 100 catches in First-Class Cricket! A milestone that reflects consistency, commitment, and excellence on the field. #SachinBaby #KeralaCricket #FirstClassCricket #CricketMilestone #KCA https://t.co/uvlkzqElTY
— KCA (@KCAcricket) October 13, 2026
സൂപ്പർതാരം സഞ്ജു സാംസണ് പോലും കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണ് സച്ചിൻ സ്വന്തമാക്കിയതെന്നതും ഏറെ ശ്രേദ്ധേയമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന് ക്യാച്ചുകളിൽ സെഞ്ച്വറി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 94 ക്യാച്ചുകളാണ് സഞ്ജു നേടിയിട്ടുള്ളത്.
ജാർഖണ്ഡിന്റെ തട്ടകമായ ജംഷഡ്പൂരിലെ കീനാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ കേരളത്തിനെതിരെ കൂറ്റൻ സ്കോറാണ് ജാർഖണ്ഡ് അടിച്ചെടുത്തത്. 557 റൺസിനാണ് ഒന്നാം ഇന്നിങ്സിൽ ആതിഥേയർ പുറത്തായത് ശിഖർ സുരാജ് മോഹൻ, വിരാട് സിങ്, ആദിത്യ സിങ് എന്നിവർ ജാർഖണ്ഡിന് വേണ്ടി സെഞ്ച്വറി നേടി തിളങ്ങി.
196 പന്തിൽ 143 റൺസാണ് ശിഖർ സുരാജ് നേടിയത്. 18 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 278 പന്തുകളിൽ നിന്നും 147 റൺസ് നേടിയാണ് ആദിത്യ സിങ് മടങ്ങിയത്.
വിരാട് സിങ് 264 പന്തുകളിൽ നിന്നും ഒമ്പത് ഫോറുകൾ ഉൾപ്പെടെ 108 റൺസും നേടി. ഉക്രാശ് സിങ്ങിന്റെ അർധ സെഞ്ച്വറിയും ജാർഖണ്ഡിന് വമ്പൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി. 147 പന്തിൽ ഒമ്പത് ഫോറുകൾ അടക്കം 71 റൺസാണ് താരം നേടിയത്.
കേരളത്തിനായി ബൗളിങ് നിരയിൽ തിളങ്ങിയത് വൈശാഖ് ചന്ദ്രനാണ്. 49 ഓവറിൽ ആറ് മെയ്ഡൻ അടക്കം 166 റൺസ് വിട്ടുനൽകി വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ജലജ് സക്സേന മൂന്ന് വിക്കറ്റും ആദിത്യ സർവതെ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
A century for Abhishek P Nair on Day 3! His 126 off 204 balls led Kerala to 269/6 at stumps against Jharkhand. Rohan Kunnummal contributed 44, while Sachin Baby scored 35. #KeralaCricket #KCA #RanjiTrophy #KERvJHA #AbhishekPNair #RohanKunnumma https://t.co/tWMNh7KdgF
— KCA (@KCAcricket) October 13, 2026
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിലാണ്. കേരളത്തിനുവേണ്ടി അഭിഷേക് പി. നായർ സെഞ്ച്വറി നേടി തിളങ്ങി. 204 പന്തുകളിൽ നിന്നും 126 റൺസാണ് അഭിഷേക് സ്വന്തമാക്കിയത്. 10 ഫോറുകളും അഞ്ച് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ജോഹൻ കുന്നുമ്മൽ 44 റൺസും സച്ചിൻ ബേബി 35 റൺസും നേടി മടങ്ങി.
ജാർഖണ്ഡിനായി ഇതുവരെ ബൗളിങ്ങിൽ ഉക്രാഷ് സിങ് മൂന്ന് വിക്കറ്റും എം.ഡി കുനൈൻ ഖുറൈഷി രണ്ട് വിക്കറ്റും മനീഷി ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Sachin Baby create historical milestone in first class cricket
