എഡിറ്റര്‍
എഡിറ്റര്‍
‘പിന്നിലുള്ളയാളും ഹെല്‍മറ്റ് ധരിക്കൂ’; മലയാളി യുവതിയെ കാത്തു നിന്ന് സ്‌നേഹോപദേശവുമായി സച്ചിന്‍; വീഡിയോ
എഡിറ്റര്‍
Friday 3rd November 2017 4:57pm

 

തിരുവനന്തപുരം: ഐ.എസ്.എല്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പുതിയ സീസണു മുന്നോടിയായി ഇന്നലെ താരം കേരളത്തിലെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ തന്റെ കേരള യാത്രക്കിടയില്‍ കണ്ട കാഴ്ചയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് താരം.


Also Read: സൗബിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു കോഴിക്കോട്ടുകാരി


തന്നെ കണ്ട സന്തോഷത്തില്‍ ബൈക്കില്‍ കാറിനു സമീപത്തെത്തിയ യാത്രികരോടാണ് സച്ചിന്‍ ഹെല്‍മറ്റ് ധരിക്കണമെന്നുപദേശം നല്‍കിയത്. ‘ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലുള്ളവര്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ പോരാ, പിന്നിലുള്ളവരും വെക്കണം.’ എന്നാണ് താരം പറയുന്നത്.

സച്ചിന്‍ കാറില്‍ സഞ്ചരിക്കുന്നത് കണ്ട ബൈക്ക് യാത്രികര്‍ താരത്തിനു സമീപത്ത് എത്തുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കെന്നാവശ്യപ്പെട്ട താരം വാഹനം കുറച്ച് മുന്നിലായി നിര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ സച്ചിനെ കണ്ട ഒരു യുവാവ് ബൈക്ക് സച്ചിന്റെ കാറിന് തൊട്ടരികില്‍ നിര്‍ത്തി. ഇയാളോട് അല്‍പം മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെടുന്ന സച്ചിന്‍ പിറകില്‍ വരുന്നവരോട് ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു.


Dont Miss: ‘നെഹ്‌റാജി ഇസ്തം’; ‘അതേ ഈ തീരുമാനം ഭൂവിക്ക് വേണ്ടി’; വിരമിക്കാനുള്ള പ്രധാന കാരണം വെളിപ്പെടുത്തി നെഹ്‌റ


തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്ത സ്ത്രീയെ സച്ചിന്‍ ഉപദേശിക്കുകയായിരുന്നു. മുന്നിലിരിക്കുന്നവര്‍ മാത്രമല്ല, പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. സച്ചിനെ കണ്ട സന്തോഷവും താരത്തിന്റെ ഉപദേശവും കേട്ട യുവതി ഓകെ, ഓകെ എന്ന് പറയുന്നുന്നതും വീഡിയോയില്‍ കാണാം.

സച്ചിന്‍ ട്വീറ്റ് ചെയ്ത ഈ വീഡിയോ മണിക്കൂറിനുള്ളില്‍ നിരവധി പേരാണ് കണ്ടത്. മുഖ്യമന്ത്രിയെ കണ്ടു മടങ്ങുന്ന സമയത്ത് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.

Advertisement