എഡിറ്റര്‍
എഡിറ്റര്‍
സൗബിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധു കോഴിക്കോട്ടുകാരി
എഡിറ്റര്‍
Friday 3rd November 2017 3:35pm

നടനായും സംവിധായനായും മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സൗബിന്‍ ഷാഹിര്‍. പറവ എന്ന ആദ്യ ചിത്രത്തിലൂടെ തന്റെയുള്ളിലെ സംവിധായകനെയാണ് സൗബിര്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്.

ചിത്രം ബോക്‌സ്ഓഫീസില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയുടെ തിരക്കില്‍ നിന്നും ഇനി വിവാഹതിരക്കിലേക്ക് കടക്കുകയാണ് താരം.


Dont Miss മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി


സൗബിന്റെ വിവാഹനിശ്ച യ വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഒക്ടോബറിലായിരുന്നു വിവാഹനിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിന്റെ ദൃശ്യങ്ങള്‍ നേരത്തെ ചില വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിരുന്നു.

കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ദുബായില്‍ പഠിച്ചുവളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭാ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു.
എന്നാല്‍ വിവാഹത്തിയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ പറഞ്ഞു.

Advertisement