| Monday, 6th November 2017, 2:25 pm

നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ആഗ്രഹമുണ്ട്, പക്ഷേ അതിനും വിലക്കാണല്ലേ; എന്റെ നാട്ടില്‍ ഇന്ത്യ ജയിക്കുക തന്നെ ചെയ്യുമെന്നും ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തിയിരിക്കുകയാണ്. ഇത്രയും നാള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറിയതിരുന്നെങ്കില്‍ ഇത്തവണയത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്താണ്.


Also Read: 163 ബോളില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പതിനേഴുകാരി ജെമീമാ റോഡ്രിഗസ്; സ്വന്തമാക്കിയത് സ്മൃതി മന്ദാനയുടെ നേട്ടം


തിരുവനപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യാ- ന്യൂസിലാന്‍ ടി-20 പരമ്പരയിലെ മൂന്നാം മത്സരം നടക്കുക. ആദ്യ മത്സരത്തിനു വേദിയാകുന്നതോടെ ഇന്ത്യയിലെ 50 ാം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്ന ബഹുമതിയാണ് തിരുവനന്തപുരത്തിനു ലഭിക്കുക.

ഇന്ത്യന്‍ ക്രിക്കറ്റ് ബൗളിങ് നിരയുടെ കുന്തമുനയും കേരളത്തിന്റെ അഭിമാന താരവുമായ ശ്രീശാന്തിന്റെ നാട്ടിലാണ് കളി നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട് നാളത്തെ മത്സരത്തിന്. മത്സരങ്ങളില്‍ നിന്നു വിലക്ക് ലഭിച്ച കളത്തിനുപുറത്ത് നില്‍ക്കുന്ന താരം ബി.സി.സി.ഐയുമായി നിരന്തരം വാക്‌പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് തന്റെ ടീം സ്വന്തം നാട്ടില്‍ എത്തിയിരിക്കുന്നതെങ്കിലും കളിയോടും ടീമിനോടുമുള്ള ആവേശവും സ്‌നേഹവും താരം മറച്ചുവെക്കുന്നില്ല.

തനിക്ക കളി കാണുന്നതിനു വിലക്ക ഇല്ലായിരുന്നെങ്കില്‍ താന്‍ ഗ്യാലറിയില്‍ എത്തുമായിരുന്നെന്നും താരം പറഞ്ഞു. തന്റെ വിലക്കു ശരിവെച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറയുന്നു. തന്റെ സ്വപ്‌നങ്ങളെ വിട്ടുകളയാന്‍ ഒരുക്കമല്ലെന്നാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്.


Dont Miss: ‘നന്ദി വിരാട്, ഞാന്‍ വീണ്ടും ക്രിക്കറ്റിനെ സ്‌നേഹിച്ച് തുടങ്ങി’; ഇന്ത്യന്‍ നായകനു ആശംസയുമായി സയാമി; ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍


“എന്റെ നാട്ടില്‍ നടക്കുന്ന മത്സരം കാണാന്‍ അതിയായ ഇഷ്ടമുണ്ട്. പക്ഷേ ഞാനിപ്പോഴും ബി.സി.സി.ഐയുടെ വിലക്കിലാണ്. മത്സരം കാണാന്‍ വരെ തന്നെ അനുവദിക്കുന്നില്ല. ഇത് നിരാശയുണര്‍ത്തുന്നതാണ്. പക്ഷേ കുഴപ്പമില്ല, മറ്റുപലകാര്യങ്ങളുമായി ഞാനീദിവസം തിരക്കിലായിരിക്കും. ക്രിക്കറ്റിന്റെ ഭാഗമല്ലാതിരിക്കുമ്പോള്‍ കളിയെ പിന്തുടുക എന്നത് എളുപ്പമുള്ള കാര്യമല്ല.”

“ഞാന്‍ ഇന്ത്യന്‍ ടീമിന് എല്ലാ ആശംസകളും നേരുകയാണ്. അവര്‍ പരമ്പര വിജയിക്കുമെന്നും കേരളം ഏറ്റവും നല്ല മത്സരത്തിന് വേദിയാകുമെന്നുമാണ് ഞാന്‍ കരുതുന്നത്. ഇതിനു ശേഷം സംസ്ഥാനത്തിനു ഒരുപാട് മത്സരങ്ങള്‍ ലഭിക്കുമെന്നും നമുക്ക് വിശ്വസിക്കാം” താരം പറഞ്ഞു.


You Must Red This: ‘ദേശവിരുദ്ധ ഉള്ളടക്കം’ കശ്മീരില്‍ പത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പരസ്യവിലക്ക്


താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എന്നും പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പറഞ്ഞ താരം വൈകാതെ തന്നെ തനിക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന വിശ്വസിക്കുന്നതായും പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more