എസ്. സതീഷ് സി.പി.ഐ.എം എറണാകുളം ജില്ല സെക്രട്ടറി
Kerala News
എസ്. സതീഷ് സി.പി.ഐ.എം എറണാകുളം ജില്ല സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th April 2025, 12:09 pm

കൊച്ചി: സി.പി.ഐ.എം എറണാകുളം ജില്ല സെക്രട്ടറിയായി എസ്. സതീഷിനെ തെരഞ്ഞെടുത്തു.

ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു സതീഷ്. സംസ്ഥാന യുവജന ബോര്‍ഡ് വൈസ് ചെയര്‍മാന്‍, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എസ്. സതീഷിനെ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തതെന്ന് മുന്‍ ജില്ല സെക്രട്ടറിയായ സി.എന്‍ മോഹനന്‍ പറഞ്ഞു. സി. എന്‍ മോഹനന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എസ്. സതീഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ്  പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

കെ.എസ്. അരുണ്‍ കുമാര്‍, ഷാജ് മുഹമ്മദ് എന്നിവരേയും ജില്ല സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: S. Sathish selected as CPI(M) Ernakulam District Secretary