ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി
national news
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th December 2020, 10:53 pm

ന്യൂദല്‍ഹി: ആഗ്രയ്ക്കടുത്ത് ഫിറോസാബാദില്‍ യുവതിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇതുസംബന്ധിച്ച് താന്‍ പൊലീസില്‍ പരാതി നല്‍കിയതായും യുവതി പറഞ്ഞു.

വീട്ടില്‍ സ്ഥിരമായെത്തുന്നയാളാണ് പ്രതിയെന്നും കഴിഞ്ഞ ദിവസം ഇയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതിപറഞ്ഞു. ഇതേത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഇയാളോട് യുവതി പറഞ്ഞു. ഇതിനുശേഷം വീട്ടില്‍ നിന്നും ഇയാള്‍ പുറത്തേക്ക് പോയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍ പിന്നീട് ഒരു തോക്കുമായി ഇയാള്‍ വീട്ടിലെത്തിയെന്നും വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്നും തന്നോട് പറഞ്ഞതായി യുവതി പറഞ്ഞു.

യുവതിയുടെ കരച്ചില്‍കേട്ടെത്തിയ സഹോദരന്റെ ഭാര്യ പ്രതിയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ ബന്ധുക്കള്‍ യുവതിയെ പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. അയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും പരാതി നല്‍കിയിട്ടും കാര്യമില്ലെന്നും ചിലര്‍ പറഞ്ഞു.

എന്നാല്‍ അന്ന് രാത്രിയോടെ തന്നെ പീഡനവിവരം താന്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്ന് യുവതി പറഞ്ഞു.

എന്നാല്‍ യുവതിയുടെ പരാതി തങ്ങള്‍ സ്വീകരിച്ചെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസുദ്യോഗസ്ഥനായ രാമേന്ദ്ര കുമാര്‍ ശുക്ല പറഞ്ഞത്. പരാതിയിലെ ആരോപണങ്ങള്‍ സത്യമെന്ന് വ്യക്തമായാല്‍ നടപടിയെടുക്കമെന്നും പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഇന്ത്യാ ടുഡെ ടിവിയോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: RSS Volunteer Raped Woman At Gunpoint