എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തിയില്ലെങ്കില്‍ മക്കള്‍ക്ക് അച്ഛനുണ്ടാവില്ല; പ്രവാസി മലയാളി യുവാവിന്റെ ഭാര്യക്ക് ആര്‍.എസ്.എസ്സിന്റെ ഭീഷണിക്കത്ത്
എഡിറ്റര്‍
Tuesday 8th August 2017 9:35am

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാരിനെ പിന്തുണച്ചും ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി മലയാളിയായ യുവാവിന്റെ ഭാര്യയ്ക്ക് സംഘപരിവാറിന്റെ ഭീഷണിക്കത്ത്.

കൊല്ലം മതിലില്‍ സ്വദേശി ഷാജി ചാള്‍സിന്റെ ഭാര്യക്കാണ് ഊമ കത്ത് ലഭിച്ചത്. ബി.ജെ.പി-ആര്‍.എസ്.എസ് വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തിയില്ലെങ്കില്‍ മക്കള്‍ക്ക് അച്ഛനായി ഭൂമുഖത്ത് അധികം കാലം അവനുണ്ടാകില്ലെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.


Dont Miss ‘ആര്‍.എസ്.എസിന്റെ പരിപ്പ് കേരളത്തില്‍ വേവില്ല’; എന്‍.ഡി ടിവിയുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറയുന്നു, അഭിമുഖം പൂര്‍ണ്ണരൂപം വായിക്കാം


ഭീഷണിക്കു പുറമെ കത്തില്‍ നിറയെ അസഭ്യ വര്‍ഷവും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി 10 വര്‍ഷം രാജ്യം ഭരിക്കുമെന്നും തങ്ങള്‍ക്ക് എന്തുചെയ്യാനുമുള്ള ശക്തിയുണ്ടെന്നും കത്തില്‍ പറയുന്നു.

ഈ കത്ത് കിട്ടിയ ശേഷവും തങ്ങള്‍ ഷാജിയെ നിരീക്ഷിക്കുമെന്നും ഞങ്ങളെ അനുസരിക്കാതെ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ നാട്ടിലെത്തുമ്പോള്‍ കയ്യും കാലുമൊന്നും കാണില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

ഇടതുപക്ഷ അനുഭാവിയായ ഷാജി മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും സംഘപരിവാറിന്റെ മനുഷ്യത്വമില്ലായ്മയെ ചോദ്യം ചെയ്തും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദിയെ ഹിറ്റ്‌ലറുമായി ഉപമിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ പേരിലുള്ള ഭീഷണിക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ലഭിച്ചത്.

അതേസമയം ഇത്തരം ഭീഷണികളെയൊന്നും ഭയക്കുന്നില്ലെന്നും ഊമ കത്തയക്കുന്നവര്‍ ഭീരുക്കളാണെന്നും ഷാജി പറയുന്നു. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കൊല്ലത്തെ വീട്ടില്‍ ഊമ കത്ത് ലഭിച്ചത്.

Advertisement