എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന കുടുംബത്തിനു നേരെ ആര്‍.എസ്.എസ് ആക്രമണം; ആക്രമത്തില്‍ ആറുവയസ്സുകാരിയ്ക്കും പരുക്ക്
എഡിറ്റര്‍
Sunday 9th April 2017 9:21pm

 

പാലക്കാട്: ആര്‍.എസ്.എസ് ബന്ധം ഉപേക്ഷിച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നതിന്റെ പേരില്‍ കുടുംബത്തിന് നേരെ ആര്‍.എസ്.എസ് ആക്രമണം. ശാഖ പ്രവര്‍ത്തനം ഉപേക്ഷിച്ചു ഡിവൈഎഫ്ഐയില്‍ ചേര്‍ന്നതിന്റെ പേരില്‍ ഒരു കുടംബത്തിലെ അഞ്ചു പേര്‍ക്കെതിരെയാണ് ആര്‍.എസ്.എസ് ആക്രമണം നടത്തിയത്.


Also read ‘ഒടുവില്‍ ആ വിളിയെത്തി’; മുഖ്യമന്ത്രി മഹിജയുമായി ഫോണില്‍ സംസാരിച്ചു 


മര്‍ദ്ദനത്തില്‍ ആറു വയസുകാരിയ്ക്കും പരുക്കേറ്റിട്ടുണ്ട്. കളത്തിതറ ബിജുകുമാര്‍, ഭാര്യ ബിന്ദു, മക്കളായ ആകാശ്, അജിത്ത്, അര്‍ച്ചന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

RSS-ATTACK-1

 

ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്ന ആകാശും അജിത്തും ശാഖാ പ്രവര്‍ത്തനം ഉപേക്ഷിച്ച് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ പ്രകോപിതരായ ആര്‍.എസ്.എസ് സംഘം മാതാപിതാക്കളെയും സഹോദരിയെയും ഇടമുള അമ്പലത്തില്‍ വച്ചാണ് മര്‍ദ്ദിച്ചത്.

Advertisement