കഴിഞ്ഞ ദിവസമാണ് (വ്യാഴാഴ്ച്ച) ആക്രമണം നടന്നത്. തന്റെ കൂടെ ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ബിജുകുമാറിന്റെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തി നിതിന്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. യുവതിയുടേയും അവരുടെ വിദ്യാര്‍ത്ഥിയായ സഹോദരന്റെയും കഴുത്തില്‍ കത്തിവെച്ചായിരുന്നു യുവാവിന്റെ ഭീഷണി.
തടയാന്‍ ശ്രമിച്ച യുവതിയുടെ മുത്തശ്ശിക്ക് നേരെയും ഇയാള്‍ കത്തി വീശി. യുവതിയെ മുമ്പും ശല്യപ്പെടുത്തിയ ഇയാള്‍ക്കെതിരെ യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.