എഡിറ്റര്‍
എഡിറ്റര്‍
സന്യാസിമാരെ ഉപയോഗപ്പെടുത്തണം; സാമൂഹിക ആചാരങ്ങള്‍ക്ക് അനുസൃതമായി നിയമം പരിഷ്‌കരിക്കണമെന്ന് മോഹന്‍ ഭഗവത്
എഡിറ്റര്‍
Monday 11th September 2017 10:17am

ന്യൂദല്‍ഹി: ‘സമൂഹത്തിലെ ആചാരങ്ങള്‍’ അനുസരിച്ച് നിയമവ്യവസ്ഥ പരിഷ്‌കരിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. അഖില ഭാരതീയ അധിവക്ത (അഭിഭാഷക) പരിഷത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിനുശേഷം തയ്യാറാക്കിയ നമ്മുടെ ഭരണഘടനയിലെ ചില പഴയ നിയമങ്ങള്‍ വിദേശരാജ്യങ്ങളിലേതില്‍ നിന്നെടുത്തിട്ടുള്ളതാണെന്നു പറഞ്ഞാണ് മോഹന്‍ഭഗവത് നിയമവ്യവസ്ഥ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെടുന്നത്. ‘നമ്മുടെ പൂര്‍വ്വികന്മാരുടെ ഭാരതീയ ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ ഭരണഘടന എഴുതിയത്. എന്നാല്‍ പല നിയമങ്ങളും ഇപ്പോഴും അടിസ്ഥാനമാക്കുന്നത് വിദേശ രാജ്യങ്ങളിലെ ചിന്തകള്‍ അനുസരിച്ചാണ്.’ മോഹന്‍ ഭഗവത് പറയുന്നു.


Also Read:ശ്രീ സെബാസ്റ്റ്യന്‍ പോള്‍ നിങ്ങള്‍ നിഷാമിന് വേണ്ടിയും സംസാരിക്കണം; ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയ സെബാസ്റ്റ്യന്‍ പോളിനെതിരെ ആഷിഖ് അബു


നിയമവ്യവസ്ഥ മുഴുവന്‍ സമൂഹത്തിലെ ആചാരങ്ങള്‍ അനുസരിച്ചായിരിക്കണമെന്നാണ് മോഹന്‍ ഭഗവത് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ഒരു സംവാദം സംഘടിപ്പിക്കണം. ദേശീയ വ്യാപകമായി നടത്തുന്ന സംവാദങ്ങള്‍ക്കൊടുവില്‍ ഒരു പൊതുബോധ്യത്തിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

‘നമ്മുടെ സന്യാസി’മാരുടെ ബുദ്ധി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട അദ്ദേഹം ‘നീതി ശാസ്ത്ര’ത്തിന് ആധുനിക നിയമനിര്‍മാതാക്കള്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഉള്‍പ്പെടെയുള്ള പാശ്ചാത്യര്‍ നമ്മുടെ പാരമ്പര്യമായ ഉപനിഷത്തുകള്‍ പഠിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement