എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബുകള്‍ പിടിച്ചെടുത്തു; വിവരം നല്‍കിയത് പ്രതിയുടെ അച്ഛന്‍
എഡിറ്റര്‍
Monday 7th August 2017 7:08pm

തിരുവനന്തപുരം: തലസ്ഥാനത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് നിന്നാണ് അഞ്ച് നാടന്‍ ബോംബുകള്‍ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അരുണ്‍ ലാലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇയാളുടെ വീട്ടില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. വീട്ടില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന കാര്യം അരുണ്‍ലാലിന്റെ അച്ഛനാണ് പൊലീസിനെ അറിയിച്ചത്.


Also Read:ബി.ജെ.പി നേതാവ് ആംബുലന്‍സ് തടഞ്ഞിട്ടു; ചികിത്സ കിട്ടാതെ രോഗി മരിച്ചു


സി.പി.ഐ.എം ഓഫീസ് അടിച്ചു തകര്‍ത്ത കേസിലും സ്വന്തം പിതാവിനെ മര്‍ദ്ദിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Advertisement