ചിന്നസ്വാമിയില്‍ പിറന്നത് അപൂര്‍വ സെഞ്ച്വറി; പുതിയ ചരിത്രമെഴുതി ആര്‍.സി.ബി
Cricket
ചിന്നസ്വാമിയില്‍ പിറന്നത് അപൂര്‍വ സെഞ്ച്വറി; പുതിയ ചരിത്രമെഴുതി ആര്‍.സി.ബി
Sudev A
Saturday, 18th April 2026, 4:59 pm

ഐ.പി.എല്ലില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ആര്‍.സി.ബി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തങ്ങളുടെ 100ാം മത്സരത്തിനാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ ഒരു വേദിയില്‍ 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീം കൂടിയാണ് ആര്‍.സി.ബി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 98 മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ബെംഗളൂരുവിന് പുറകിലുള്ളത്.

ഐ.പി.എല്ലില്‍ ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമുകള്‍, വേദി, മത്സരങ്ങളുടെ എണ്ണം

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ചിന്നസ്വാമി സ്റ്റേഡിയം-100

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം-98

മുംബൈ ഇന്ത്യന്‍സ്-വാംഖഡെ സ്റ്റേഡിയം-95

ദല്‍ഹി ക്യാപ്പിറ്റല്‍സ്-അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം-89

ചെന്നൈ സൂപ്പര്‍ കിങ്സ്-എം.ചിദംബരം സ്റ്റേഡിയം-80

സണ്‍റൈസേഴ്സ് ഹൈദരാബാദ്-രാജീവ് ഗാന്ധി സ്റ്റേഡിയം-65

രാജസ്ഥാന്‍ റോയല്‍സ്-സവായ് മാന്‍സിങ് സ്റ്റേഡിയം-62

പഞ്ചാബ് കിങ്സ്-മഹാരാജ യാദവിന്ദ്ര സിങ് സ്റ്റേഡിയം-61

അതേസമയം ദല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ബൗളിങ് തെരഞ്ഞെടുത്തു. ബെംഗളുരുവിനായി ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 68 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് ഇംഗ്ലണ്ട് താരത്തിന്റെ പ്രകടനം. താരത്തിന്റെ ഈ സീസണിലെ രണ്ടാം ഫിഫ്റ്റിയാണിത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പാത്തും നിസ്സങ്ക, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍)), സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഔഖിബ് നബിദാര്‍, ലുങ്കി എന്‍കിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.

Content Highlight: Royal Challengers Bangalore Become The First Team in IPL Complete 100 game in a venue

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.