ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം.
ഇതോടെ സീസണില്‍ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങുന്നത്. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
വിജയത്തോടെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും ബെംഗളൂരുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈയെ ഓള്‍ ഔട്ട് ചെയ്യുന്ന രണ്ടാമത്തെ ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. പഞ്ചാബിനും രാജസ്ഥാനുമൊപ്പമാണ് ബെംഗളൂരു സ്ഥാനം പിടിച്ചത്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സാണ്. അഞ്ച് തവണയാണ് മുംബൈ ചെന്നൈയെ ഓള്‍ ഔട്ട് ചെയ്തത്.
Super Sunday! ✅😁
Two games. Two wins. Four points. ❤️ pic.twitter.com/BlFeh3qxcT
— Royal Challengers Bengaluru (@RCBTweets) April 5, 2026
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓള്‍ ഔട്ട് ചെയ്ത ടീം
മുംബൈ ഇന്ത്യന്‍സ് – 5
പഞ്ചാബ് കിങ്‌സ് – 2
രാജസ്ഥാന്‍ റോയല്‍സ് – 2
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2
മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഡേവിഡ് 25 പന്തില്‍ എട്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 29 പന്തില്‍ 50 റണ്‍സ് നേടി. ക്യാപ്റ്റന്‍ രജത് പാടിദാര്‍ 19 പന്തില്‍ 48 റണ്‍സും ഫില്‍ സാള്‍ട്ട് 46 റണ്‍സും നേടി. സൂപ്പര്‍ താരം വിരാട് കോഹ്‌ലി 28 റണ്‍സും നേടി. അന്‍ഷുല്‍ കാംബോജ്, ശിവം ദുബെ, ജെയ്മി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍ 43 റണ്‍സും, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.
ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ കൂടുതല്‍ വിക്കറ്റ് നേടിയത്. 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതേസമയം മത്സരത്തില്‍ ഭുവനേശ്വറിന് പുറമെ ജോക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. സുയാഷ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Royal Challengers Bangalore all out Chennai Super Kings twice in IPL
