കൂടെ സിനിമയിൽ ആദ്യം ഓഡിഷൻ ചെയ്‌തത്‌ ആ കഥാപാത്രത്തിനു വേണ്ടി, അത് അഞ്ജലി മാമിന് വർക്ക് ആയില്ല: റോഷൻ മാത്യു
Malayalam Cinema
കൂടെ സിനിമയിൽ ആദ്യം ഓഡിഷൻ ചെയ്‌തത്‌ ആ കഥാപാത്രത്തിനു വേണ്ടി, അത് അഞ്ജലി മാമിന് വർക്ക് ആയില്ല: റോഷൻ മാത്യു
നന്ദന. ടി
Sunday, 5th July 2026, 3:17 pm

മലയാള സിനിമയിലെ ശ്രദ്ധേയ യുവതാരങ്ങളിൽ ഒരാളാണ് റോഷൻ മാത്യു. ‘ആനന്ദം’, ‘കൂടെ’, ‘മൂത്തോൻ’, ‘കപ്പേള’, ‘ഡാർലിംഗ്സ് ‘, ‘ഉള്ളൊഴുക്ക് തുടങ്ങി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം, ഇന്ന് മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലും സജീവ സാന്നിധ്യമാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലേക്ക് എത്തിയ ഓഡിഷൻ അനുഭവം പങ്കുവെക്കുകയാണ് റോഷൻ മാത്യു. പുതിയ ചിത്രമായ ‘ഉയിർ’ ന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

റോഷൻ മാത്യു.photo.X

‘കൂടെ ഞാൻ ഓഡിഷൻ ചെയ്ത സിനിമയാണ്. ശരിക്കും പറഞ്ഞാൽ, സിനിമയിൽ സിദ്ധാർഥ് ചെയ്ത കഥാപാത്രത്തിനായിട്ടാണ് എനിക്ക് ഓഡിഷൻ കോൾ വന്നത്. അങ്ങനെയാണ് ഞാൻ പോയത്. പക്ഷേ ആ ഓഡിഷൻ കഴിഞ്ഞപ്പോൾ അത് അഞ്ജലി മാമിന് ഒട്ടും വർക്ക് ആയില്ല. പിന്നീട് സിനിമയിലെ ആ മ്യൂസിക് ബാന്റിലുള്ള വേറെ ആരെയെങ്കിലും ഒക്കെ ആയി പ്ലേസ് ചെയ്യാലോ എന്ന് വിചാരിച്ച് അവർ അവിടെ നിൽക്കാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കേറി നിന്നു. നമുക്ക് അഭിനയിക്കാനാണല്ലോ. ആ സമയത്തു അവിടെ നടക്കുന്ന വേറെയൊരു കഥാപാത്രത്തിലേക്കുള്ള ഓഡിഷനും ഞാൻ അറ്റൻഡ് ചെയ്‌തിരുന്നു.

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു കോൾ വന്നു. ‘നീ ചെയ്ത ആ കഥാപാത്രം നല്ല രസമുണ്ട്’ എന്ന് പറഞ്ഞു. അങ്ങനെ ചെറുതായിട്ട് പ്ലാൻ മാറ്റി അതിലേക്ക് എന്നെ പ്ലസ് ചെയ്ത് കഥയെ ആ റൂട്ടിലേക്ക് കൊണ്ടുപോയി. അങ്ങനെയാണ് ‘കൂടെ’ വർക്ക് ഔട്ട് ആയത്.

അങ്ങനെ കുറേ ഫോർച്ചുനേറ്റ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പിന്നെ നമുക്ക് കിട്ടുന്ന അവസരങ്ങളിലൊക്കെ ആത്മാർത്ഥമായിട്ടു വർക്ക് ചെയ്യുക എന്നതാണ് പ്രധാനം. പിന്നീട് മലയാളത്തിൽ നിന്ന് ബോളിവുഡ് സിനിമകളിലേക്കുള്ള എന്റെ യാത്രയും അത്ര എളുപ്പമായിരുന്നില്ല. അതൊരു ഗ്രാന്റ് ആയിട്ടൊന്നും കാണാൻ പറ്റില്ല. ചിലപ്പോൾ നമ്മൾ എഫർട്ട് ഇടുന്നുണ്ട് പിന്നെ എന്താണ് വർക്ക് ആവാത്തത് എന്ന് ആലോചിച്ചിട്ട് കാര്യമില്ല. കാരണം ചില കാര്യങ്ങളൊന്നും നമ്മുടെ കൺട്രോളിൽ അല്ല,’ റോഷൻ മാത്യു പറഞ്ഞു.

കൂടെ.photo.Now Running

Content Highlight: Roshan Mathew talks about his character audition in koode film

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം