റയല്‍ മാഡ്രിഡില്‍ റോണോയോ എംബാപ്പെയോ ആദ്യം? സൂപ്പര്‍ നേട്ടത്തിന്റെ തലപ്പത്തുള്ളത്....
Sports News
റയല്‍ മാഡ്രിഡില്‍ റോണോയോ എംബാപ്പെയോ ആദ്യം? സൂപ്പര്‍ നേട്ടത്തിന്റെ തലപ്പത്തുള്ളത്....
ശ്രീരാഗ് പാറക്കല്‍
Monday, 15th December 2025, 11:05 pm

ലാലിഗയില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയലിന്റെ വിജയം. മറ്റൊരു തോല്‍വിയെ മുഖാമുഖം കണ്ടാണ് ടീം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ റയലിന്റെ ആദ്യ ഗോള്‍ നേടിയത് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ്. 26ാം മിനിട്ടിലായിരുന്നു എംബാപ്പെ എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ഇതോടെ റയലിനായി 70 ഗോള്‍ പൂര്‍ത്തിയാക്കാന്‍ എംബാപ്പയ്‌ക്കെ് സാധിച്ചിരുന്നു. എന്നാല്‍ റയലിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊാള്‍ഡോയാണോ എംബാപ്പെയാണോ ഏറ്റവും വേഗത്തില്‍ 70 ഗോള്‍ പൂര്‍ത്തിയാക്കിയത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

റയലിനായി സൂപ്പര്‍ താരം റോണോ തന്നെയാണ് ഏറ്റവും വേഗത്തില്‍ 70 ഗോള്‍ പൂര്‍ത്തിയാക്കിയത്. 75 മത്സരങ്ങളില്‍ നിന്നാണ് റോണോ 70 ഗോള്‍ എന്ന മൈല്‍സ്‌റ്റോണിലെത്തിയത്. എന്നാല്‍ എംബാപ്പെ 81 മത്സരങ്ങളില്‍ നിന്നാണ് 70 ഗോളിലെത്തിച്ചേര്‍ന്നത്. എന്നിരുന്നാലും റോണോ ക്ലബ്ബിനായി നേടിയ പല റെക്കോഡുകളും ലക്ഷ്യംവെച്ചാണ് റയലില്‍ എംബാപ്പെയും കുതിക്കുന്നത്.

ഒരു കലണ്ടര്‍ ഇയറില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളില്‍ മൂന്നാമത്തെ ഫുട്ബോളറാകാന്‍ എംബാപ്പെയ്ക്ക് സാധിച്ചിരുന്നു.56 ഗോളുകള്‍ നേടിയാണ് താരംഈ നേട്ടത്തിലെത്തിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമാണ് എംബാപ്പെ മൂന്നാം സ്ഥാനം പങ്കിടുന്നത്. താരം 2014ല്‍ ഇത്രയും ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നു. ഈ ലിസ്റ്റില്‍ ആദ്യ രണ്ട് സ്ഥാനത്തും റൊണാള്‍ഡോ തന്നെയാണ് എന്നതാണ് മറ്റൊരു കാര്യം.

എംബാപ്പെ തന്റെ ഗോളടി ഓരോ മത്സരത്തിലും തുടരുകയാണ്. താരം റൊണാള്‍ഡോയുടെ എക്കാലത്തെയും റെക്കോഡുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് തന്റെ പോരാട്ടം തുടരുന്നത്. ഈ വര്‍ഷം ഇനി താരത്തിന് രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇതില്‍ നിന്ന് നാല് ഗോളുകള്‍ നേടാനായാല്‍ പോര്‍ച്ചുഗല്‍ ഇതിഹാസത്തെ മറികടന്ന് ഈ ലിസ്റ്റില്‍ ഒന്നാമതെത്താന്‍ സാധിക്കും.

അതേസമയം, മത്സരത്തില്‍ എംബാപ്പെയ്ക്ക് പുറമെ റോഡ്രിഗോയും സ്‌കോര്‍ ചെയ്തു. 26ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോളെങ്കില്‍ റോഡ്രിഗോ പന്ത് വലയിലെത്തിച്ചത് 76ാം മിനിട്ടിലായിരുന്നു.
അലാവസിനായി കാര്‍ലോസ് വിസെന്റാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. 68ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

Content Highlight: Ronaldo holds the record for fastest player to score 70 goals for Real Madrid

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ