മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനപ്പുറത്തേക്ക് അവതാരകയായും, വിധികർത്താവായുമൊക്കെ നിരവധി പരിപാടികളിലും റിമി പങ്കെടുത്തിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായികയായും റിമി പ്രേക്ഷകർക്ക് മുന്നിലെത്തി.
ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിലും നായികയായി എത്തിയത് റിമി ടോമിയാണ്. തങ്കമണി എന്ന കഥാപാത്രത്തെയാണ് റിമി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ കുഞ്ഞിരാമായണം സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് റിമി ടോമി.
ബേസിലിൻ്റെ ആദ്യത്തെ സിനിമയായ കുഞ്ഞിരാമായണത്തിൽ ഞാൻ ആയിരുന്നു നായിക. ക്ലൈമാക്സിലെ ട്വിസ്റ്റ് ഞാനായിരുന്നു
ആര് തന്നെ മറന്നാലും ബേസിൽ ജോസഫ് തന്നെ മറക്കാൻ പാടില്ലെന്ന് റിമി ടോമി പറയുന്നു. കാരണം അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയിൽ താനായിരുന്നു നായികയെന്നും ബേസിൽ ചെയ്ത ഒരേയൊരു അബദ്ധം താൻ ആണെന്നും റിമി കൂട്ടിച്ചേർത്തു. കുഞ്ഞിരാമായണത്തിലെ ക്ലൈമാക്സിലെ ട്വിസ്റ്റ് താനായിരുന്നുവെന്നും അക്കാര്യം വീണ്ടും വീണ്ടും ഓർമിപ്പിക്കില്ലെന്ന് താൻ ബേസിലിന് സത്യം ചെയ്തതായിരുന്നുവെന്നും റിമി തമാശ രൂപേണ പറഞ്ഞു. ഫ്‌ളവേഴ്‌സ് കോമഡിയിൽ സംസാരിക്കുകയായിരുന്നു റിമി ടോമി.
‘ആരെന്നെ മറന്നാലും ബേസിൽ എന്നെ മറക്കരുത്. ബേസിൽ ജീവിതത്തിൽ ആകെ ചെയ്തൊരു അബദ്ധം അത് ഞാൻ ആയിരിക്കും. ബേസിലിൻ്റെ ആദ്യത്തെ സിനിമയായ കുഞ്ഞിരാമായണത്തിൽ ഞാൻ ആയിരുന്നു നായിക. ക്ലൈമാക്സിലെ ട്വിസ്റ്റ് ഞാനായിരുന്നു. അക്കാര്യം ഞാൻ എവിടെയും വീണ്ടും വീണ്ടും ഓർമിപ്പിക്കില്ലെന്ന് ഞാൻ ബേസിലിന് സത്യം ചെയ്തതായിരുന്നു (ചിരി),’ റിമി ടോമി പറയുന്നു.
കുഞ്ഞിരാമായണം
ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം. ദീപു പ്രദീപിന്റെ തിരക്കഥയിൽ എത്തിയ കുഞ്ഞിരാമായണത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബിജു മേനോൻ, സൃന്ദ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു ഒന്നിച്ചത്. ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രം അന്നത്തെ ഓണം വിന്നർ ആയിരുന്നു.