ഈ ശ്രമത്തിനാണ് ഏറ്റവും മൂല്യം കല്‍പ്പിക്കുന്നത്; ആഷിഖിനൊപ്പമുള്ള ജീവിതത്തില്‍ ഏറ്റവും വില കൊടുക്കുന്നത് എന്തിനെന്ന് തുറന്നുപറഞ്ഞ് റിമ
Entertainment
ഈ ശ്രമത്തിനാണ് ഏറ്റവും മൂല്യം കല്‍പ്പിക്കുന്നത്; ആഷിഖിനൊപ്പമുള്ള ജീവിതത്തില്‍ ഏറ്റവും വില കൊടുക്കുന്നത് എന്തിനെന്ന് തുറന്നുപറഞ്ഞ് റിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th July 2021, 9:41 am

സംവിധായകന്‍ ആഷിഖ് അബുവിന്റെയും തന്റെയും ജീവിതത്തില്‍ ഏറ്റവും മൂല്യം കൊടുക്കുന്നത് എന്തിനാണെന്ന് തുറന്നുപറയുകയാണ് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്നത്.

‘തുടര്‍ച്ചയായി വികസിക്കുകയും വളരുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ആരും പെര്‍ഫക്ട് അല്ല എന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഈ ശ്രമത്തിനാണ് ഞങ്ങള്‍ ഏറ്റവും മൂല്യം കല്‍പിക്കുന്നത്,’ റിമ പറഞ്ഞു.

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതുപോലെ അവനവനു വേണ്ടിയും ജീവിക്കണമെന്ന് റിമ പറയുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടും ആഡംബരമില്ലാത്ത രീതിയില്‍ വിവാഹം കഴിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ റിമ പറയുന്നുണ്ട്.

സ്വന്തം സമ്പാദ്യത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ലളിതമായ വിവാഹം തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നും മതം തന്റെ കണ്‍സേണ്‍ ആയിരുന്നില്ലെന്നുമാണ് റിമ പറയുന്നത്.

‘പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ട്. കല്ല്യാണത്തിലും അങ്ങനെ ആവണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു,’ റിമയുടെ വാക്കുകള്‍.

വേണ്ടതെല്ലാം അച്ഛനും അമ്മയും തന്നിരുന്നുവെന്നും അവരെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും തനിക്കുണ്ടായിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rima Kallingal says about relationship with Ashiq Abu