'ലിപ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം'; വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി രശ്മിക
indian cinema
'ലിപ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം'; വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി രശ്മിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th March 2019, 10:42 pm

ചെന്നൈ: ലിപ് ലോക്ക് സീന്‍ കൊണ്ട് മാത്രം ഒരു സിനിമയെ വിലയിരുത്തരുതെന്ന് നടി രശ്മിക. പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിലെ വിജയ് ദേവരക്കൊണ്ടയുടൊപ്പമുള്ള ലിപ് ലോക്ക് സീന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു രശ്മികയുടെ മറുപടി.

ഡിയര്‍ കൊമ്രേഡില്‍ അങ്ങനെയൊരു രംഗം ആവശ്യമായിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രത്തോട് ഞാന്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ചുംബന രംഗത്തില്‍ അഭിനയിച്ചത്. ലിപ് ലോക്ക് ചെയ്താല്‍ എന്താണ് കുഴപ്പം. രശിമിക ചോദിച്ചു.

ആ രംഗം മാത്രം കണ്ട് എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നതെനംനു സിനിമ മുഴുവന്‍ കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണമെന്നും രശ്മിക ചിത്രത്തിന്റെ ടീസറിലെ ഗാനരംഗത്തിലാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയുമായുള്ള ലിപ്പ് ലോക്ക് രംഗമുള്ളത്.

Also Read  ട്രെയിലര്‍ ലോഞ്ചിനിടെ നയന്‍താരയെ അധിക്ഷേപിച്ച് നടന്‍ രാധാ രവി

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് സാരംഗുമാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം.

ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ മലയാള ചിത്രം സി.ഐ.എയുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിയര്‍ കൊമ്രേഡ് സി.ഐ.എയുടെ റീമേക്ക് അല്ലെന്ന് സംവിധായകന്‍ ഭരത് കമ്മ പറഞ്ഞിരുന്നു.
DoolNews Video