എഡിറ്റര്‍
എഡിറ്റര്‍
അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ ഒന്ന്…. ; വെളിപാടിന്റെ പുസ്തകം സിനിമയുടെ കട്ടൗട്ടിനെ പരിഹസിച്ച് രശ്മി നായര്‍
എഡിറ്റര്‍
Thursday 31st August 2017 1:36pm

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ കട്ടൗട്ടിനെ പരിഹസിച്ച് മുന്‍മോഡല്‍ രശ്മി ആര്‍.നായര്‍.

മോഹന്‍ലാലിന്റേതായി തൃശൂര്‍ഫാന്‍സ് കമ്മിറ്റി പുറത്തിറക്കിയ കട്ടൗട്ടും തൊട്ടുപുറകെയായി രാജാവിന്റെ സ്വന്തം തേരാളി എന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂരിന്റെ കട്ടൗട്ടും ഉയര്‍ത്തിയതിനെതിരെയായിരുന്നു രശ്മിയുടെ പരിഹാസം.

അടിമത്വത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ ഒന്ന് എന്ന് പറഞ്ഞുകൊണ്ടാണ് രശ്മി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിന്റെ വലിയ കട്ടൗട്ടും പുറകെയായി അല്പം ചെറിയ കട്ടൗട്ടില്‍ ആന്റണി പെരുമ്പാവൂരിനേയുമായിരുന്നു ഉയര്‍ത്തിയത്.


Dont Miss ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത് കോടതിയില്‍; രണ്ട് മക്കള്‍ പിന്നെ എങ്ങനെയുണ്ടായെന്ന് ജഡ്ജി


മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്. വെളിപാടിന്റെ പുസ്തകം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Advertisement