നാലു പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ ശോഭിച്ച് നില്‍ക്കുന്ന സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. തന്റെ കരിയറില്‍ ഒട്ടനവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരത്തിന്റെ സിനിമാജീവിതത്തിലെ പൊന്‍തൂവലാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യ ദൃശ്യം. ക്രൈം ത്രില്ലര്‍ ഴോണറില്‍ പെട്ട ചിത്രം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഇന്ത്യയില്‍ തന്നെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലായിരുന്നു റിലീസായതെങ്കിലും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ടാം ഭാഗത്തിലും തീരാതെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഏപ്രില്‍ 2 ന് തിയേറ്ററുകളില്‍ റിലീസാകാനൊരുങ്ങുകയാണ്. ഇപ്പോഴിതാ റിലീസിന് ഇനിയും ഒരു മാസം ശേഷിക്കേ കേരളത്തിലെ പല തിയേറ്ററുകളിലും അണ്‍ഓഫീഷ്യലായി ദൃശ്യം 3യുടെ ബുക്കിങ് ആരംഭിച്ചതായും ഓപ്പണിങ് ഡേയിലടക്കം ആദ്യ ആഴ്ച്ചയിലേക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചതായുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Photo: Book my show
മലയാള സിനിമയുമായി ബന്ധപ്പെട്ട് വിശ്വാസയോഗ്യമായ വിവരങ്ങള്‍ പുറത്തുവിടുന്ന എക്‌സ് ഐ.ഡിയായ എബി ജോര്‍ജാണ് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദൃശ്യം സിരീസില്‍ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളുടെയും ഹൈലൈറ്റ് എന്ന് പറയുന്നത് ക്ലൈമാക്‌സ് രംഗത്തില്‍ പുറത്തുവിടുന്ന ട്വിസ്റ്റ് തന്നെയായിരുന്നു. ആദ്യ ഭാഗത്തില്‍ വരുണിന്റെ മൃതദേഹം കുഴിച്ചിടുന്നത് പൊലീസ് സ്റ്റേഷനിലാണെന്നതും രണ്ടാം ഭാഗത്തില്‍ കോടതിയില്‍ വെച്ചുണ്ടാകുന്ന സംഭവവുമായിരുന്നു അതത് ചിത്രങ്ങളുടെ നട്ടെല്ല്.
Unofficial booking and ticket confirmations for #Drishyam3 have started in many theatres.
Similar to Empuraan, most first-day and first-weekend tickets in premium halls and prime locations may appear as fully or partially blocked on booking apps.#Mohanlalpic.twitter.com/33s0vO6qDP
അത്രയും നേരം പ്രക്ഷകരില്‍ ബില്‍ഡ് ചെയ്യുന്ന ത്രില്ലിങ് എക്‌സ്പീരിയന്‍സ് അതിന്റെ പരകോടിയിലെത്തുന്നതും ഈ നിമിഷത്തില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഈ ട്വിസ്റ്റ് സ്‌പോയിലര്‍ ആകുന്നതിന് മുമ്പ് തന്നെ തിയേറ്ററിലെത്തി ചിത്രം കാണുക എന്നത് തന്നെയാകും ഓരോ പ്രേക്ഷകന്റെയും ആദ്യ ലക്ഷ്യം. 2024 ല്‍ പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തില്‍ ദൃശ്യം 1ല്‍ ജോര്‍ജ്കുട്ടി മൃതദേഹം കുഴിച്ചിടുന്നത് പൊലീസ് സ്റ്റേഷനിലാണെന്ന ട്വിസ്റ്റ് സ്‌പോയിലറാക്കുന്ന രംഗം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. ദൃശ്യം 3 ക്കൊപ്പം ക്ലാഷ് റിലീസിന് വാഴ 2 വും എത്തുമെന്ന പ്രത്യേകതയും ഏപ്രില്‍ 2ന് ഉണ്ട്.
ദൃശ്യം എന്ന സിനിമയോടുള്ള താത്പര്യം മാത്രമല്ല ഇത്തരത്തില്‍ റിലീസിന് എത്രയോ മുമ്പേ ടിക്കറ്റുകള്‍ വിറ്റ് പോകാനുള്ള കാരണമെന്നും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡും പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റിലീസിന് മുമ്പ് തൃശൂരിലെ പ്രസിദ്ധമായ രാഗം തിയേറ്ററില്‍ 14 ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുപോയതും വലിയ വാര്‍ത്തയായിരുന്നു. മലയാളം വേര്‍ഷന്‍ പുറത്തിറങ്ങുന്നതിന് മാസങ്ങള്‍ മുമ്പ് തന്നെ ഹിന്ദി റീമേക്കിന് വേണ്ടി ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസ് ഭീമമായ തുകക്ക് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയതും ദൃശ്യം 3ക്കുള്ള ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്.
Content Highlight: Reports of tickets sold out unofficially for Drishyam 3 in many theatres of kerala
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.