ഖുറേഷി അബ്രഹാം വരുന്നു; എമ്പുരാന്‍ സെപ്റ്റംബറില്‍ ആരംഭിക്കും ?
Entertainment news
ഖുറേഷി അബ്രഹാം വരുന്നു; എമ്പുരാന്‍ സെപ്റ്റംബറില്‍ ആരംഭിക്കും ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st August 2023, 10:33 pm

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എമ്പുരാന്‍. വലിയ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ഓ?ഗസ്റ്റിലായിരുന്നു എമ്പുരാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേഷന്‍ കൂടിയെത്തുകയാണിപ്പോള്‍. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മുന്‍പ് എമ്പുരാന്‍ ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഓ?ഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റതിനെ തുടര്‍ന്ന രണ്ട് മാസത്തെ വിശ്രമത്തിലായിരുന്നു നടന്‍. ഇതിനു ശേഷം എമ്പുരാന്റെ പ്രൊഡക്ഷനിലേക്കും തന്റെ മറ്റ് സിനിമകളിലേക്കും കടക്കും.

അടുത്തിടെ പുറത്തുവന്ന മോഹന്‍ലാലിന്റെ ജിമ്മില്‍ നിന്നുള്ള വിഡിയോയില്‍ എമ്പുരാന് വേണ്ടിയാണോ ലാലേട്ടന്‍ തയ്യാറെടുക്കുന്നത് എന്ന തരത്തില്‍ ആരാധകര്‍ കമന്റുകള്‍ ഇട്ടിരുന്നു.

എമ്പുരാന്‍ ലൂസിഫര്‍ പ്രീക്വല്‍ ആകുമോ സിക്വല്‍ ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ബോക്‌സ് ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ലൂസിഫറില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. രണ്ടാം ഭാ?ഗത്തിലും വമ്പന്‍ താരസാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായല്ല, പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ പുറത്തുവരുന്നതെന്നാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം വൃഷഭ എന്ന ചിത്രത്തിലാണ് നിലവില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലൈക്കോട്ട വാലിബന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ റിലീസിന് ഒരുങ്ങുന്നത്.

Content Highlight: Report says that Empuraan shooting starts on september