രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം
Kerala News
രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th November 2021, 9:02 am

കൊല്ലം: രണ്ടര വര്‍ഷം മുമ്പ് മരിച്ച അധ്യാപികയ്ക്ക് സ്ഥാനകയറ്റത്തോടെ സ്ഥലം മാറ്റം. പുത്തൂര്‍ കാരിക്കല്‍ ജി.എല്‍.പി സ്‌കൂളിലേക്കാണ് പ്രധാന അധ്യാപികയായി സ്ഥലം മാറ്റം ലഭിച്ചത്.

ഒന്നര വര്‍ഷമായി പ്രധാന അധ്യാപികയില്ലാതിരുന്ന സ്‌കൂളിലേക്ക് ഒടുവില്‍ ഒരു മാസം മുമ്പാണ് അധ്യാപികയെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.

പ്രധാന അധ്യാപികയെ വരവേല്‍ക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒരുങ്ങുന്നതിനിടയിലാണ് സത്യം അറിയുന്നത്.

രണ്ടര വര്‍ഷം മുമ്പ് അഞ്ചാലുംമൂട് ഗവ.സ്‌ക്കൂളില്‍ ജോലിയിരിക്കെ മരിച്ച ജെ.എല്‍. വൃന്ദയെയാണു പ്രധാന അധ്യാപികയായി നിയമിച്ചത്.

ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ഒഴിവുള്ള പ്രധാന അധ്യാപിക തസ്തികകളിലെ സ്ഥാനകയറ്റം സംബന്ധിച്ച് കഴിഞ്ഞ മാസം 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമന ഉത്തരവ് പുറപ്പെടുവിച്ച് ഒരുമാസം പിന്നിട്ടിട്ടും അധ്യാപിക ചുമതലയേല്‍ക്കാന്‍ എത്താതായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തുന്നത്.

പുതുക്കിയ പട്ടിക ഉടന്‍ വരുമെന്നും സ്‌കൂളിലേക്ക് പുതിയ പ്രധാന അധ്യാപികയെ നിയമിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Relocation of a teacher who died two and a half years ago with a promotion