ലോക്പാല്‍ നിയയമത്തിലെ സെക്ഷന്‍ 20 പ്രകാരം പ്രസക്തമായ വ്യവസ്ഥകള്‍ക്കനുസരിച്ച് ഒരു മാസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്.
മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിനായി ഒരു വ്യവസായിയില്‍ നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.
എന്നാല്‍, വിഷയത്തില്‍ ലോക്പാല്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായതായി മഹുവ മോയ്ത്രയുടെ അഭിഭാഷകന്‍ വാദിച്ചു.
മഹുവ വ്യവസായിയായ ദര്‍ശന്‍ ഹിരാനന്ദിയില്‍ നിന്നും കോഴ പണം വാങ്ങിയെന്ന ആരോപണത്തില്‍ ലോക്പാല്‍ ശുപാര്‍ശ പ്രകാരം 2024 മാര്‍ച്ച് 21ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ജൂലൈയില്‍ സി.ബി.ഐ ലോക്പാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Relief for Mahua Moitra; Delhi High Court quashes Lokpal order in cash for query case