എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിംകളും രാമായണവും
എഡിറ്റര്‍
Friday 22nd July 2016 1:45am

മുസ്ലിംകള്‍ ദിവസത്തിന്റെ അഞ്ചു ഘട്ടങ്ങളിലായിട്ടാണ് (പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം, പ്രദോഷം, രാത്രി) – നമസ്‌ക്കാരം നിര്‍വ്വഹിക്കുന്നത്. ഹൈന്ദവര്‍ക്കാവട്ടെ അരുണോദയത്തിലും ഉച്ചയ്ക്കും സൂര്യാസ്തമയത്തും പ്രാര്‍ത്ഥനകള്‍ വേദങ്ങള്‍ അനുശാസിക്കുന്നു. ക്ഷേത്രങ്ങളിലാവട്ടെ, പ്രഭാതത്തിനുമുമ്പ്, രാവിലെ, മധ്യാഹ്നം, പ്രദോഷം, രാത്രി എന്നിങ്ങനെ അഞ്ചുനേരങ്ങളിലായി പൂജയുണ്ട്.  മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ച വിശുദ്ധദിനമാണ്.  ഹൈന്ദവരിലെ അമ്മ ഭക്തര്‍ക്ക് (Mother divine) വെള്ളി വിശേഷ ദിവസമാണ്.  മുസ്ലിംകള്‍ക്ക് റമദാനിലെ മുപ്പതുദിനവ്രതം  ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പെട്ടതാണ്.  ഹൈന്ദവര്‍ക്ക് മണ്ഡലപൂജയുണ്ട്.  തലമുണ്ഡനം ചെയ്ത്, തുന്നിചേര്‍ക്കാത്ത വെള്ളവസ്ത്രം ധരിച്ചാണ് മുസ്ലിംകള്‍ ഹജ്ജില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥയാത്രയില്‍ ഹൈന്ദവരുടെ വേഷവും ഇതുതന്നെ.  ജൂത – ക്രിസ്ത്യാനികള്‍ക്ക് ഇത്തരമൊരു അനുഷ്ഠാനമില്ല.  ഹജ്ജിന്റെ വേളയില്‍ മക്കയില്‍ വെച്ച് ജീവികളെ കൊല്ലാന്‍ പാടില്ല.  ഹൈന്ദവ തീര്‍ത്ഥാടനത്തിലും തഥൈവ


spcl ftr

വജ്രാസനത്തിലെ എല്ലാ ഭാഗങ്ങളും നമസ്‌ക്കാരത്തില്‍ അടങ്ങിയിട്ടുണ്ട്.  ഹൈന്ദവര്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ മുഖം കിഴക്കോട്ടും പ്രദോഷ പ്രാര്‍ത്ഥനയില്‍ വദനം പടിഞ്ഞാറോട്ടും തിരിക്കുന്നു.  മുസ്‌ലിംകള്‍ അഞ്ചുനേരത്തെ നമസ്‌ക്കാരത്തില്‍ മക്കയിലുള്ള കഅ്ബയിലേക്ക് മുഖം തിരിക്കുന്നു.  നമസ്‌ക്കാരത്തിന് മുമ്പുള്ള ഹൈന്ദവരുടെ ‘അംഗസ്‌നാന’ത്തിലും മുസ്‌ലിംകളുടെ ‘വുളു'(അംഗസ്‌നാനം)ഇനും പ്രകടമായ സാമ്യങ്ങളുണ്ട്.

azeez-tharuvana

|ഒപ്പീനിയന്‍: അസീസ് തരുവണ|


അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടലെടുത്ത മതമാണെങ്കിലും പ്രവാചകനായ മുഹമ്മദിന്റെ കാലത്തുതന്നെ ഇസ്‌ലാം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.  ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്ന് ഏകദൈവത്വമാണ്.  ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ ഉദയം ചെയ്ത പ്രവാചകന്മാരെല്ലാം ഇതേ വിശ്വാസമാണ് പ്രചരിപ്പിച്ചിരുന്നത് എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

ഖുര്‍ആനില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരെടുത്ത് പറയുന്നുണ്ട്.  എന്നാല്‍ ധര്‍മ്മം ക്ഷയിക്കുകയും സമൂഹം അധ:പതിക്കുകയും ചെയ്ത കാലത്തെല്ലാം പ്രവാചകന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ആഗതരായിട്ടുണ്ട് എന്നാണ് മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത്. ഒരു ലക്ഷത്തിഇരുപത്തിനാലായിരത്തിലധികം പ്രവാചകന്മാര്‍ ഭൂമുഖത്ത് വന്നിട്ടുെന്നാണ് ഇസ്‌ലാമിക വിശ്വാസം.  ഖുര്‍ആന്‍ പറയുന്നു: ”ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്.  അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്.

അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.1

”നബിയേ, നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു.  എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗ്ഗദര്‍ശി’.2

ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോവാത്ത ഒരു സമുദായവുമില്ല.3

ഭിന്നദേശ കാല – വര്‍ഗ്ഗസമൂഹങ്ങളില്‍ ആഗതരായ പ്രവാചകന്മാരെ ഒരേപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്.4

എന്നാല്‍ ഈ പ്രവാചകന്മാരെല്ലാം തന്നെ ദൈവമോ ദൈവപുത്രരോ അല്ലായിരുന്നെന്നും മനുഷ്യര്‍ മാത്രമായിരുന്നെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.5

മനുഷ്യരില്‍ ദൈവാവതാരത്വം ആരോപിക്കുന്നത് ഇസ്‌ലാമിന്റെ മൂലശിലകള്‍ക്ക് എതിരുമാണ്. ഇതേസമയം അറേബ്യന്‍ സമൂഹത്തില്‍നിന്ന് മറ്റുരാഷ്ട്ര -സമൂഹങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കുകയും വളരുകയും ചെയ്തതോടെ സാംസ്‌ക്കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍ സമൂഹങ്ങള്‍ക്കിടയില്‍ സാധ്യമായി തീര്‍ന്നു.  ഇസ്‌ലാമിലെ ഏകദൈവ സങ്കല്‍പ്പം മറ്റു സമൂഹങ്ങളില്‍ സ്വാധീനം ചെലുത്തുകയും മറ്റുസമൂഹങ്ങളിലെ ആചാര-വിശ്വാസങ്ങള്‍ മുസ്‌ലിംകളെ സ്വാധീനിക്കുകയും ചെയ്തു. മാത്രമല്ല, മതപരിവര്‍ത്തനം ചെയ്ത് ഇസ്‌ലാം ആശ്ലേഷിച്ച പല സമൂഹങ്ങളും തങ്ങളുടെ പൂര്‍വ്വ വിശ്വാസാചാരങ്ങള്‍ ഏറിയോ കുറഞ്ഞോ നിലനിര്‍ത്തുകയുമുണ്ടായി.

സെമിറ്റിക് മതങ്ങളില്‍പ്പെട്ടതാണെങ്കിലും ഇസ്ലാമിന് ജൂത-ക്രൈസ്തവ വിശ്വാസങ്ങളുമായുള്ള ബന്ധത്തോളം തന്നെ ബ്രാഹ്മണമതവുമായും സാമ്യങ്ങളുണ്ട്.

ചില ഉദാഹരണങ്ങള്‍: മുസ്ലിംകള്‍ ദിനംപ്രതി അഞ്ചുതവണ നിര്‍വ്വഹിക്കേണ്ട നിര്‍ബ്ബന്ധ അനുഷ്ഠാനമാണ് നമസ്‌ക്കാരം.

നമസ്‌ക്കാരത്തേയും ഹൈന്ദവരുടെ വജ്രാസനത്തേയും ശ്രീ ശ്രീ രവി ശങ്കര്‍ ഇങ്ങനെ താരതമ്യം ചെയ്യുന്നു:
” വജ്രാസനത്തിലെ എല്ലാ ഭാഗങ്ങളും നമസ്‌ക്കാരത്തില്‍ അടങ്ങിയിട്ടുണ്ട്.  ഹൈന്ദവര്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ മുഖം കിഴക്കോട്ടും പ്രദോഷ പ്രാര്‍ത്ഥനയില്‍ വദനം പടിഞ്ഞാറോട്ടും തിരിക്കുന്നു.  മുസ്‌ലിംകള്‍ അഞ്ചുനേരത്തെ നമസ്‌ക്കാരത്തില്‍ മക്കയിലുള്ള കഅ്ബയിലേക്ക് മുഖം തിരിക്കുന്നു.  നമസ്‌ക്കാരത്തിന് മുമ്പുള്ള ഹൈന്ദവരുടെ ‘അംഗസ്‌നാന’ത്തിലും മുസ്‌ലിംകളുടെ ‘വുളു'(അംഗസ്‌നാനം)ഇനും പ്രകടമായ സാമ്യങ്ങളുണ്ട്.

Advertisement