എഡിറ്റര്‍
എഡിറ്റര്‍
‘സൂപ്പര്‍ സ്റ്റാര്‍ ഇമേജും തൊട്ടുകൂടായ്മയും’; ക്രിസ്റ്റിയാനോയെ പുറത്താക്കാന്‍ സഹതാരങ്ങള്‍ സിദാനോട് ആവശ്യപ്പെട്ടു; റയലില്‍ ചേരിപ്പോരോ?
എഡിറ്റര്‍
Friday 10th November 2017 10:06pm

മാഡ്രിഡ്: മോശം ഫോമിലാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡും പുതിയ സീസണ്‍ ആരംഭിച്ചത്. ടീമും താരവും പതിയെ ഫോമിലേക്ക് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണ്. അതേസമയം താരത്തിനെതിരെ ടീമിനുള്ളില്‍ തന്നെ പടയൊരുങ്ങുതായാണ് റിപ്പോര്‍ട്ടുകള്‍.

റയല്‍ മാഡ്രിഡിലെ ഒരു വിഭാഗം താരങ്ങള്‍ ക്രിസ്റ്റിയാനോയ്‌ക്കെതിരെ രംഗത്തെത്തിയതായാണ് വിദേശ മാധ്യമമായ ഡയറിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം മാനേജര്‍ സിനദ്ദിന്‍ സിദാനെ നേരില്‍ കണ്ട് തങ്ങളുടെ അതൃപ്തി ഇവര്‍ രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: ‘ഒമ്പതാമത്തെ നൊവേന കൂടാന്‍ നില്‍ക്കുമ്പോള്‍ അതാ ഫോണ്‍’; സണ്ണി വെയ്‌ന്റെ അലമാരയിലെത്തിയ കഥ തുറന്ന് പറഞ്ഞ് അതിഥി


ക്രിസ്റ്റ്യാനോയുടെ മോശം ഫോമാണ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ലാ ലീഗയില്‍ ഒരു ഗോള്‍ മാത്രമേ ക്രിസ്റ്റിയാനോയ്ക്ക് ഇതുവരെ നേടാന്‍ സാധിച്ചിട്ടുള്ളൂ. പോരത്തതിന് ക്ലബ്ബില്‍ ക്രിസ്റ്റിയാനോയ്ക്കുള്ള സൂപ്പര്‍ സ്റ്റാര്‍ ഇമേജും ‘തൊട്ടുകൂടായ്മയും’ പ്രതിഷേധത്തിന് കാരണമായെന്ന് വിദേശ മാധ്യമം പറയുന്നു.

ഇസ്‌കോ, മാര്‍ക്കോ അസെന്‍സിയോ, ഡാനി സെബാലോസ്, ലൂക്കാസ്, വാസ്‌ക്വസ്, ലൊറെന്റേ തുടങ്ങിയ താരങ്ങളാണ് ക്രിസ്റ്റിയാനോ വിരുദ്ധ പക്ഷത്തുള്ളതായി സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീം വിട്ട പെപ്പയേയും ജെയിംസ് റോഡ്രിഗ്വസിനേയും മിസ് ചെയ്യുന്നുണ്ടെന്ന ക്രിസ്റ്റിയാനോയുടെ പ്രസ്താവനയും പ്രതിഷേധത്തിന് കാരണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement