റയലിനും സമനില; ലാ ലിഗയില്‍ കിരീട പോര് മുറുകുന്നു
la liga
റയലിനും സമനില; ലാ ലിഗയില്‍ കിരീട പോര് മുറുകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th May 2021, 8:19 am

മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സക്ക് പിന്നാലെ സമനില കുരുക്കുമായി റയല്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന മിനിറ്റില്‍ നേടിയ
സെല്‍ഫ് ഗോളിലായിരുന്നു സെവിയ്യയുമായുള്ള മത്സരത്തില്‍ റയല്‍ സമനില നേടിയത്.

സമനില വഴങ്ങിയതോടെ കിരീട പോരാട്ടം മുറുകിയ ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം റയല്‍ കളഞ്ഞുകുളിച്ചു. റയലിനായി മാര്‍ക്കോ അസെന്‍സിയോയാണ് ഒരു ഗോള്‍ നേടിയത്.

സെവിയ്യക്കായി ഫെര്‍ണാണ്ടോ, ഇവാന്‍ റാക്കിറ്റിച്ച് എന്നിവരാണ് വല കുലുക്കിയത്. സെവിയ്യ താരം ഡീഗോ കാര്‍ലോസിന്റെ വകയായിരുന്നു റയലിന് സമനില നേടിക്കൊടുത്ത സെല്‍ഫ് ഗോള്‍.

ഇതോടെ 35 കളികളില്‍ 75 പോയിന്റുമായി ലീഗില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്. 35 കളികളില്‍ 77 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും സമനിലയില്‍ പിരിഞ്ഞിരുന്നു. നിലവില്‍ മൂന്നാം സ്ഥാനക്കാരാണ് ബാഴ്‌സ. ഇന്നലെ വിജയിച്ചിരുന്നെങ്കില്‍ റയലിന് ലീഗില്‍ ഒന്നാമതെത്താമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Real Madrid draw with Sevilla  in La Liga