ലാലീഗയില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരെ വിജയവുമായി റയല്‍ മാഡ്രിഡ്. സെല്‍റ്റ വിഗോയുടെ തട്ടകമായ എസ്റ്റാഡിയോ ഡെ ബലൈഡോസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ റണ്ട് ഗോളിനാണ് റയലിന്റെ വിജയം. ആഡ് ഓണ്‍ ടൈമില്‍ വാല്‍വെര്‍ദെയാണ് ലോസ് ബ്ലാങ്കോസിന്റെ രക്ഷകനായത്.
ഗെറ്റാഫെയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിന്റെ നീറുന്ന ഓര്‍മകളും മനസിലിട്ടാണ് റയല്‍ പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാര്‍ക്കെതിരെ കളത്തിലിറങ്ങിയത്. ചിരവൈരികളും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ ബാഴ്‌സലോണയുമായുള്ള നാല് പോയിന്റ് വ്യത്യാസം എന്ത് വിലകൊടുത്തും കുറയ്ക്കുക എന്നത് മാത്രമായിരുന്നു റയലിന്റെ ലക്ഷ്യം.
മത്സരത്തില്‍ റയല്‍ 4-3-3എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. മറുവശത്ത് 3-4-3 എന്ന ഫോര്‍മേഷനിലാണ് സെല്‍റ്റ വിഗോ പരിശീലകന്‍ തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചത്.
മത്സരത്തിന്റെ 11ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് വലയിലെത്തിച്ച് ഔറാലിയന്‍ ചൗമെനി ലോസ് ബ്ലാങ്കോസിനെ മുന്നിലെത്തിച്ചു. ആര്‍ദ ദഗുലാറിന്റെ അസിസ്റ്റിലാണ് താരം വലകുലിക്കിയത്.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ സമാനമായിരുന്നു. ഇരു ടീമുകളും നിര്‍ണായകമായ സബ്സ്റ്റിറ്റിയൂഷനുകളും മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 87ാം മിനിട്ടില്‍ സെല്‍റ്റ വിഗോയുടെ മുന്നേറ്റം റയല്‍ പോസ്റ്റിലിടിച്ച് അവസാനിച്ചപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം മൂകമായി.
മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയെങ്കിലും ഫൈനല്‍ വിസിലിന് മുമ്പായി 90+5ാം മിനിട്ടില്‍ ഫെഡ്രിക് വാര്‍വെര്‍ദെ റയലിന്റെ രക്ഷകനായി.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാന്‍ റയലിന് സാധിച്ചു. 27 മത്സരത്തില്‍ നിന്നും 20 ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമായി 63 പോയിന്റാണ് ലോസ് ബ്ലാങ്കോസിനുള്ളത്.