ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെയിലാണ് ഇരുവരുടെയും പോരാട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്.
🚨 𝗧𝗪𝗢 𝗛𝗨𝗡𝗗𝗥𝗘𝗗 𝗔𝗡𝗗 𝗙𝗢𝗥𝗧𝗬: HIGHEST TOTAL AT WANKHEDE IN THE #TATAIPL. 🚨
Run-fest and batting feast by our boys. ❤️🔥
An exciting 2️⃣nd innings coming up. 🍿 pic.twitter.com/4aILsdX2AG
— Royal Challengers Bengaluru (@RCBTweets) April 12, 2026
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബെംഗളൂരുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് ബെംഗളൂരു റെക്കോഡ് പങ്കിടുന്നത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീം
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 38
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 38
പഞ്ചാബ് കിങ്‌സ് – 34
മുംബൈ ഇന്ത്യന്‍സ് – 32
ഓപ്പണര്‍മാരായ വിരാട് കോഹ്‌ലിയും ഫില്‍ സാള്‍ട്ടുമാണ് ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ചത്. 36 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 78 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. 38 പന്തില്‍ 50 റണ്‍സായിരുന്നു വിരാടിന്റെ സംഭാവന. ഇരുവരും 65 പന്തില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബെംഗളൂരുവിന് നല്‍കിയത്.
Our best opening partnership 🆚 MI at Wankhede. 🤯
Ink Boys 2.0 came, they saw, and they smashed it all ’round the park. 😮💨🔥 pic.twitter.com/3hdQHsZQm3
— Royal Challengers Bengaluru (@RCBTweets) April 12, 2026
പിന്നീട് ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ബെംഗളൂരുവിന്റെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 20 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 53 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. നാലാമനായി ഇറങ്ങിയ ടിം ഡേവിഡ് 16 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ശര്‍ദുല്‍ താക്കൂര്‍, ഹര്‍ദിക് പാണ്ഡ്യ, മിച്ചല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Content Highlight: RCB Equals CSKs Record In IPL History
