മമ്മൂട്ടിക്കും പാര്‍വതിക്കുമൊപ്പം കേക്ക് മുറിച്ച് റത്തീന; പുഴു വിജയാഘോഷം
Film News
മമ്മൂട്ടിക്കും പാര്‍വതിക്കുമൊപ്പം കേക്ക് മുറിച്ച് റത്തീന; പുഴു വിജയാഘോഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th May 2022, 6:13 pm

മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുഴു വലിയ പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘേഷിക്കുകയാണ് താരങ്ങള്‍.

എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടിലില്‍ വെച്ചാണ് വിജയാഘോഷ പരിപാടി നടന്നത്. സംവിധായിക റത്തീന, മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി, മാളവിക, കുഞ്ചന്‍, നിര്‍മാതാവ് എസ്. ജോര്‍ജ്, ഹര്‍ഷാദ്, ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും ആഘേഷത്തില്‍ പങ്കെടുത്തു.

മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്.

May be an image of 4 people, people standing, indoor and text that says "MAMMOOTTY PARVATHY THIRU"

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് പുഴു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചത്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും.

ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’.

May be an image of 1 person, motorcycle, road and text

നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ ‘പുഴു’വിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് ‘പേരന്‍പ്’, ‘ധനുഷ്’ ചിത്രം ‘കര്‍ണ്ണന്‍’, ‘അച്ചം യെന്‍പത് മടമയാടാ’, ‘പാവൈ കഥൈകള്‍’ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ്. ‘ബാഹുബലി’, ‘മിന്നല്‍ മുരളി’ തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, ‘പുഴു’വിന്റെയും കലാസംവിധാനം, പി.ആര്‍.ഒ പി ശിവപ്രസാദ്

Content Highlight: Ratheena cuts cake with Mammootty and Parvathy