ഗോഡ്‌സേ വരും; ജൂണ്‍ 17ന് തിയേറ്ററുകളില്‍
Film News
ഗോഡ്‌സേ വരും; ജൂണ്‍ 17ന് തിയേറ്ററുകളില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th May 2022, 5:40 pm

തെലുങ്ക് താരം സത്യ ദേവ് നായകനാകുന്ന ഗോഡ്‌സേയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ 17ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. തോക്കുമേന്തി സത്യദേവ് നടന്നുവരുന്ന പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

May be an image of 1 person, beard and text

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്. ഐശ്വര്യ ലക്ഷ്മി പൊലീസ് ഓഫീസറായെത്തുന്ന ചിത്രം ഒരു കാറ്റ് ആന്‍ഡ് മൗസ് ഗെയിം പോലെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

May be an image of 1 person and beard

ഗോപി ഗണേഷ് പട്ടാഭിയാണ് ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലഫ് മാസ്റ്ററിന് ശേഷം സത്യ ദേവും ഗോപി ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോഡ്‌സേ. സി.കെ സ്‌ക്രീന്‍സിന്റെ ബാനറില്‍ സി. കല്യാണാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഗോഡ്‌സേക്ക് പുറമേ ഗുരുതുണ്ട സീതാകാലം, വി.വി. ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് സത്യ ദേവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിരഞ്ജീവി നായകനാവുന്ന ഗോഡ്ഫാദര്‍, അക്ഷയ് കുമാറിന്റെ രാം സേതു എന്നീ ചിത്രങ്ങളിലും സത്യ ദേവ് അഭിനയിക്കുന്നുണ്ട്.

Content Highlight: Godse, starring Telugu actor Satya Dev, will be released on the 17th may