തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ബാഴ്‌സലോണ കളത്തിലിറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ തന്നെ കറ്റാലന്‍മാര്‍ നയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സ്പാനിഷ് ലീഗ് കിരീടത്തിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്യാമ്പ് നൗവിലെത്തിക്കാന്‍ തന്നെയാണ് ഹാന്‍സി ഫ്‌ളിക്കിന്റെ കുട്ടികള്‍ കച്ച മുറുക്കുന്നത്.
ബാഴ്‌സയുടെ ഈ കുതിപ്പില്‍ എടുത്തുപറയേണ്ട പേരുകളിലൊന്ന് ബ്രസീലിയന്‍ മുന്നേറ്റ താരം റഫീന്യയുടേതാണ്. നിലവിലെ ബാഴ്‌സ സ്‌ക്വാഡിലെ ‘വല്യേട്ടനായ’ റഫീന്യ ഗോളടിച്ചും അടിപ്പിച്ചും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാവുകയാണ്.

റഫീന്യ. Photo: Barcelona
ബാഴ്‌സയില്‍ ബ്രസീലിയന്‍ മുന്നേറ്റ താരങ്ങള്‍ അവശേഷിപ്പിച്ച ലെഗസി പൂര്‍ണമായും താരം കാത്തുസൂക്ഷിക്കുന്നുണ്ട്. റിവാള്‍ഡോയും നെയ്മറും റൊണള്‍ഡീന്യോയും ഒരിക്കല്‍ ഇരുന്ന സിംഹാസനത്തിന് ഇപ്പോള്‍ അവകാശി കറ്റാലന്‍ പടകുടീരത്തിന്റെ സര്‍വസൈന്യാധിപന്‍ തന്നെയാണ്.
ബാഴ്‌സ ജേഴ്‌സിയില്‍ ഇതിനോടകം 80 ഗോളുകള്‍ നേടിയ താരം 53 തവണ ഗോളടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയ്ക്കായി ഏറ്റവുമധികം ഗോള്‍ കോണ്‍ട്രിബ്യൂഷനുള്ള ബ്രസീലിയന്‍ താരങ്ങളില്‍ നിലിവില്‍ അഞ്ചാമനാണ് റഫീന്യ.

റഫീന്യ. Photo: Barcelona
ബാഴ്‌സലോണയ്ക്കായി ഏറ്റവുമധികം ഗോള്‍ കോണ്‍ട്രിബ്യൂഷന്‍
(താരം – ഗോള്‍+അസിസ്റ്റ് എന്നീ ക്രമത്തില്‍)
റിവാള്‍ഡോ – 175
റൊണാള്‍ഡീന്യോ – 165
നെയ്മര്‍ ജൂനിയര്‍ – 164
എവാരിസ്‌റ്റോ – 137
റഫീന്യ – 133
ലാ ലിഗയില്‍ നിലവിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍ കൂടിയാണ് റഫീന്യ. മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് ഗോളുകളാണ് താരം സ്വന്തമാക്കിയത്. എല്‍ചെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഇരട്ട ഗോളുമായാണ് താരം തിളങ്ങിയത്. ഈ സീസണില്‍ കറ്റാലന്‍മാര്‍ക്കായി ആദ്യ ഗോള്‍ നേടിയതും റഫീന്യ തന്നെയായിരുന്നു.

റഫീന്യ. Photo: Barcelona
അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഒരു ഗോളടിച്ച താരം, റയോ വല്ലോകാനെയ്‌ക്കെതിരെയും ഇരട്ട ഗോളും കണ്ടെത്തി.
അതേസമയം, കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച ബാഴ്‌സ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. എല്‍ചെയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനും ബില്‍ബാവോയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനും ജയിച്ച ബാഴ്‌സ, വല്ലെകാനോയ്‌ക്കെതിരെ 5-2 എന്ന സ്‌കോറിനാണ് വിജയം സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ ആറിനാണ് ബാഴ്‌സയുടെ അടുത്ത മത്സരം. മെസ്റ്റല്ല സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ വലന്‍സിയയാണ് എതിരാളികള്‍.
Content highlight: Raphinha is the fifth Brazilian player with the most goal contributions for Barça.
