2022ല്‍ വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് ജോണ്‍ എബ്രഹാം നിര്‍മിച്ച മൈക്ക് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് രഞ്ജിത്ത് സജീവ്. 2024ല്‍ ഇറങ്ങിയ ഗോളം എന്ന സിനിമയിലും രഞ്ജിത്ത് ആയിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. അതില്‍ നടന്‍ അവതരിപ്പിച്ച സന്ദീപ് കൃഷ്ണന്‍ എന്ന പൊലീസ് കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ഗോളം സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും, വരാന്‍ പോകുന്ന ഹാഫ് എന്ന സിനിമയെ കുറിച്ചും സംസാരിക്കുകയാണ് രഞ്ജിത് സജീവ്. ഗോളത്തിലെ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് ടെന്‍ഷനുണ്ടായിരുന്നുവെന്ന് നടന്‍ പറയുന്നു. ആ സിനിമ ചെയ്യുമ്പോള്‍ തനിക്ക് 25 വയസേ ഉള്ളൂവെന്നും ഒരു പൊലീസ് കഥാപാത്രമായതുകൊണ്ട് തന്നെ ശക്തമായ രീതിയില്‍ അവതരിപ്പാന്‍ കഴിയുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു എന്നാല്‍ ചെയ്തുവന്നപ്പോള്‍ ആത്മവിശ്വാസം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാന്‍ പോകുന്ന ഹാഫ് എന്ന ചിത്രം ഒരു വാമ്പയര്‍ ആക്ഷന്‍ ത്രില്ലറാണെന്നും ഇന്ത്യന്‍ സിനിമ ഇതുവരെ എക്‌സപ്ലോര്‍ ചെയ്യാത്ത തരത്തിലൊരു സിനിമയാണ് അതെന്നും രഞ്ജിത്ത് പറഞ്ഞു. ആ സിനിമ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും എന്നാല്‍ ആ വെല്ലുവിളിയാണ് തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.
‘ഇത്ര പെട്ടന്ന് ഒരു പൊലീസ് കഥാപാത്രം ചെയ്യാന്‍ എനിക്കും കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഏകദേശം ഞാന്‍ ആ സമയത്ത് ഒരു 25 26 വയസേ ഉള്ളു. ഒരു പൊലീസ് കഥാപാത്രം അത്രക്കും ഡൊമിനേറ്റിങ്ങായി ചെയ്യാന്‍ പറ്റുമോ എന്ന് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ആ കഥാപാത്രം ബില്‍ഡ് ചെയ്ത് എടുത്തപ്പോള്‍ എനിക്ക് നല്ല കോണ്‍ഫിഡന്‍സ് കിട്ടി. ഈ രീതിയില്‍ ചെയ്യാന്‍ പറ്റുമോ എന്ന്.
വരാന്‍ പോകുന്ന ഹാഫ്, അതൊരു വാമ്പയര്‍ ആക്ഷന്‍ ത്രില്ലറാണ്. എനിക്ക് തോന്നുന്നു ഇന്ത്യന്‍ സിനിമ ഇതുവരെ എക്‌സപ്ലോര്‍ ചെയ്യാതെ ഒരു ടെപ്പാണ് നമ്മള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത്. നല്ല ചാലഞ്ചിങ്ങാണ്. പക്ഷേ ആ വെല്ലുവിളി നമ്മളെ ഒരുപാട് എക്‌സൈറ്റ് ചെയ്യിക്കുന്നതാണ്. അതിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. ഗോളത്തെ പോലെ തന്നെ ഇതും നിങ്ങളെ ത്രില്ലടിപ്പിക്കും. പക്ഷേ ഈ സിനിമ കുറച്ചുകൂടി വലിയ സ്‌കെയിലിലാണ്. മലയാളം ഇന്‍ഡസ്ട്രിയെ ഒരു ഇന്റര്‍നാഷ്ണല്‍ മാപ്പിലെത്തിക്കാനാണ് നമ്മള്‍ നോക്കുന്നത് ഈ പടത്തിലൂടെ,’രഞ്ജിത്ത് സജീവ് പറയുന്നു.
Content Highlight: Ranjith Sajeev talks about his character in the movie Golam and his upcoming movie Half.