ബീഹാറില്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍; സമ്മതം മൂളി സോണിയ
Bihar Election
ബീഹാറില്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങള്‍; സമ്മതം മൂളി സോണിയ
ന്യൂസ് ഡെസ്‌ക്
Sunday, 11th October 2020, 6:48 pm

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുക്കവെ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. ഇലക്ഷന്‍ മാനേജ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ചുമതല പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ ഏല്‍പ്പിച്ചു.

14 അംഗ ഇലക്ഷന്‍ മാനേജ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറായി മോഹന്‍ പ്രകാശിനെ നിയമിച്ചു. മുതിര്‍ന്ന നേതാക്കളായ മീരാ കുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം എന്നിവരാണ് പാനലില്‍ ഉള്‍പ്പെടുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പിനായി പബ്ലിസിറ്റി കമ്മിറ്റി, മീഡിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, പബ്ലിക് മീറ്റിംഗ് ആന്‍ഡ് ലോജിസ്റ്റിക് കമ്മിറ്റി, ലീഗല്‍ കമ്മിറ്റി, ഓഫീസ് മാനേജ്മെന്റ് കമ്മിറ്റി എന്നിവ രൂപീകരിക്കുന്നതിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതായി പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.

മഹാസഖ്യത്തിന്റെ ഭാഗമായാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. മൊത്തം 243 സീറ്റുകളില്‍ 70 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ആര്‍.ജെ.ഡി നല്‍കിയത്. ഇതില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress Forms Bihar Poll Committees, Randeep Surjewala To Head Key Panel